സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 8 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.

കലബുറഗിയി ൽ 55 വയസ്സുകാരനും ബംഗളൂരുവിൽ 65 വയസുകാരനും കൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് മരണം 8 ആയി.

കലബുറഗിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.

സമ്പർക്കത്തെ തുടർന്ന് രോഗം സ്ഥിരീകരിച്ചിരുന്നു ഇദ്ദേഹം രണ്ടുദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിൽ ആയിരുന്നു.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കലബുറഗിയിലാണ്.

ബെംഗളൂരു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിൽ 12ന് പ്രവേശിപ്പിച്ച മറ്റൊരാൾ ഇന്നലെ മരിച്ചു.

കർണാടകയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 247 ആയി. ഇതിൽ 60 പേർ ആശുപത്രി വിട്ടു.8 മരണം. ആകെ 179 രോഗികൾ ആശുപത്രികളിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts