ബെംഗളൂരു: കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്, പി.ജി.യിൽ താമസിക്കുന്നവർക്ക് വാടക കൊടുക്കാൻ കഴിയുന്നില്ല, നടത്തിപ്പുകാർക്ക് വാടക കൊടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിർബന്ധപൂർവം വാടക ആവശ്യപ്പെടരുതെന്ന് കെട്ടിട ഉടമകളോട് കോർപ്പറേഷൻ നിർദേശിച്ചരുന്നു.
ഈ സാഹചര്യത്തിലാണ് പേയിങ് ഗസ്റ്റ് ( പി.ജി. ) നടത്തിപ്പുകാരോട് വാടക ആവശ്യപ്പെട്ട മാറത്തഹള്ളിയിലെ അഞ്ച് കെട്ടിട ഉടമകൾക്കെതിരേ കേസെടുത്തത്.
നഗരത്തിലെ പി.ജി.കളിൽനിന്ന് 90 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയതായാണ് കണക്ക്.
പി.ജി. ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിർബന്ധപൂർവം വാടക ആവശ്യപ്പെടരുതെന്ന് കോർപ്പറേഷൻ നിർദേശിച്ചത്.
താമസക്കാരെ പറഞ്ഞുവിടരുതെന്ന് പി.ജി. നടത്തിപ്പുകാർക്കും നിർദേശം നൽകിയിട്ടുണ്ട്.