ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 6 ആയി. ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,30 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 197 ആയി.നിലവില്‍ 161 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 182 : രോഗി 128ന്റെ 50 കാരനായ പിതാവ്,ബെളഗാവിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 183: രോഗി 154 ന്റെ പിതാവ് 55…
Read MoreDay: 9 April 2020
സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക് ആശ്വാസവുമായി സ്വകാര്യ സ്കൂളുകൾ.
ബംഗളുരു : ലോക്ഡൗണിനെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കൾക്ക്ആശ്വാസമായി, ബെംഗളൂരുവിലെ നിരവധി സ്വകാര്യ സ്കൂളുകൾ അടുത്ത അധ്യയന വർഷം ഫീസ് കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. മാസങ്ങൾക്കു മുൻപേ ഫീസ് വർധന പ്രഖ്യാപിച്ച ചില സ്കൂളുകൾ ഇവ റദ്ദാക്കി. കൂടുതൽ സ്കൂളുകൾ ഇതേ മാർഗം പിന്തുടരുന്നതിനായി മാനേജ്മെന്റുകൾക്കു കർണാടക സി.ബി.എസ്.സി സ്കൂൾസ് അസോസിയേഷൻ സർക്കുലർ അയയ്ക്കും. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സാധാരണ എല്ലാ വർഷവും സ്കൂൾ ഫീസ് 5-10% വരെ വർധിപ്പിക്കാറുണ്ട്. ആ വർദ്ധനവ് ആണ് ഇപ്പോൾ പിൻവലിക്കാൻ ഇവർ തയ്യാറായിരിക്കുന്നത്.
Read Moreഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങളിൽ പുറത്ത് പോകാൻ ബെംഗളൂരു സിറ്റി പോലീസ് എമർജൻസി പാസുകൾ നൽകുന്നു;കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.
ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അത്യവശ്യ സന്ദർഭങ്ങളിൽ പോലും പുറത്തിറങ്ങാൻ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് എമർജൻസി പാസുകൾ നൽകാൻ തീരുമാനിച്ചത്. ബന്ധുക്കളുടെ മരണമുൾപ്പെടെയുള്ള ആശുപത്രി ആവശ്യങ്ങൾക്ക് ബംഗളൂരുവിലെ പോലീസ് സ്റ്റേഷനുകളിൽ ഐഡി കാർഡ് സമർപ്പിച്ചാൽ 12 മണിക്കൂർ എമർജൻസി പാസ് ലഭിക്കും. ആവശ്യം കഴിഞ്ഞ് തിരികെ നൽകുമ്പോൾ ഐഡി കാർഡ് തിരികെ ലഭിക്കും. മരണം ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി ബംഗളൂരുവിന് പുറത്തു പോകണമെങ്കിൽ തിരിച്ചറിയൽ കാർഡ് സഹിതം ഡിസിപി ക്ക് അപേക്ഷ സമർപ്പിക്കണം. അത്യാവശ്യം ഇല്ലാതെ…
Read Moreആശുപത്രിയിലേക്ക് പോകാനും തിരിച്ച് വരാനും പ്രത്യേക സർവ്വീസുകളുമായി ഊബറും ഓലയും.
ബെംഗളൂരു: ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ടാക്സി കാറുകൾ ലഭ്യമാക്കാൻ ഒലയും ഉബറും. കോവിഡ് -19 ഒഴികെയുള്ള രോഗം ബാധിച്ചവർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും മാത്രമായിരിക്കും സർവീസ്. പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചോ ആപ്പുവഴിയോ സേവനം ആവശ്യപ്പെടാം. നഗരത്തിലെ 250 -ഓളം ആശുപത്രികളാണ് ലിസ്റ്റിലുള്ളത്. പ്രത്യേകം പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനങ്ങളിലുണ്ടാകുക. മുഖാവരണവും മറ്റ് സുരക്ഷാ മാർഗങ്ങളും ഡ്രൈവർമാർ സ്വീകരിക്കും. We are bringing ‘Ola Emergency’ to #Bengaluru to help with…
Read Moreനിയമസഭ സാമാജികരുടെ ഒരു വര്‍ഷത്തെ 30%ശമ്പളം കോവിഡ് ഫണ്ടിലേക്ക്;അടുത്ത 14 ദിവസം കൂടി ലോക്ക് ഡൌണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും:മുഖ്യമന്ത്രി.
ബെംഗളൂരു : കോവിഡ് അസുഖം രാജ്യത്തും സംസ്ഥാനത്തും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏപ്രില്‍ 14 വരെ തുടരുന്ന ലോക്ക് ഡൌണ്‍ അടുത്ത 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ കര്‍ണാടക പ്രധാന മന്ത്രിയോട് ആവശ്യപ്പെടും, ഇന്ന് ഉച്ചക്ക് മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് അറിയിച്ചതാണ് ഇക്കാര്യം. നാളെ പ്രധാനമന്ത്രി രാജ്യത്തെ മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ആണ് കര്‍ണാടക ഈ ആവശ്യം ഉന്നയിക്കുക,അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും എന്നും യെദിയൂരപ്പ പറഞ്ഞു. “വിദഗ്ദ സമിതിയുടെ നിര്‍ദേശം പ്രകാരം എല്ലാ മന്ത്രിമാരും ലോക്ക് ഡൌണ്‍…
Read Moreകുട്ടികളുടെ ബോറടി മാറ്റാൻ പ്രത്യേക യൂട്യൂബ് ചാനൽ തയ്യാറാക്കാൻ സർക്കാർ.
ബെംഗളൂരു: പരീക്ഷകൾ പെട്ടെന്ന് നിർത്തിവക്കുകയും സ്കൂളുകൾ പെട്ടെന്ന് തന്നെ അടക്കുകയും ചെയ്തതോടെ കുട്ടികൾ എല്ലാവരും അവധി കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു. എന്നാൽ ഈ ലോക്ക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ ആയതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം എല്ലാവർക്കും ബോറടി തുടങ്ങി. ലോക് ഡൗൺകാലത്ത് വീടുകളിൽ കഴിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ മടുപ്പു മാറ്റാൻ യൂട്യൂബ് ചാനൽ ആരംഭിക്കാനൊരുങ്ങുകയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. കുട്ടികളുടെ ബോറടി മാറ്റുകയും അവധിക്കാലത്തും കുട്ടികളെ പ്രവർത്തനനിരതരായി ഇരുത്തുകയാണ് ലക്ഷ്യം. കുട്ടികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം. അധ്യാപകർ, സോഫ്റ്റ്‌വേർ ഉദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയവർക്ക് യൂട്യൂബ്…
Read More24 പേർക്ക് രോഗം പകർന്ന നഞ്ചൻഗുഡിലെ ഫാർമ കമ്പനിയിൽ എത്തിയ ചൈനീസ് അസംസ്കൃത വസ്തുക്കൾ പരിശോധനക്ക് അയച്ചു.
ബെംഗളൂരു :ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരിടത്തു നിന്ന് എറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നതായി കർണാടകയിൽ സംശയിക്കുന്നത് മൈസൂരുവിലെ ഫാർമ ഫാക്ടറിയിൽ ജോലി ചെയ്ത 24 പേർക്ക് രോഗം ബാധിച്ചപ്പോൾ ആണ്. ഇവിടെ ജോലി ചെയ്തിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ എവിടെ നിന്നാണ് അസുഖം വന്നത് എന്ന് കണ്ടെത്താൻ സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും കഴിയാതെയായി, യുവാവ് വിദേശയാത്രയും ചെയ്തിട്ടില്ല എന്നും കണ്ടെത്തി. അതിനാൽ നഞ്ചൻഗുഡിലെ ജൂബിലി ലൈഫ് സയൻസ് ഫാർമ എന്ന ഈ കമ്പനിയിൽ നിന്നും ശേഖരിച്ച ചൈനീസ് അസംസ്കൃതവസ്തുക്കൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…
Read Moreലോക്ക് ഡൗൺ കാരണം നാട്ടിലെത്താൻ 230 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച യുവതി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.
ബെംഗളൂരു : കോവിഡ് പടർന്നു പിടിക്കാതിരിക്കാൻ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മധ്യ വർഗ്ഗത്തിനും അതിന് മുകളിലുള്ളവർക്കും അത് ബാധിച്ചതിനേക്കാൾ കൂടുതൽ ദിവസവേതനത്തിന് ജോലിയെടുക്കുന്നവരിൽ പലരുടെയും ജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക എന്നായിരുന്നു നിർദേശമെങ്കിലും നഗരത്തിൽ നിന്ന് പലരും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരുന്നു. ഇതിൽ ബെംഗളൂരുവിൽ നിന്ന് റായിച്ചൂരിലേക്ക് കാൽനടയായി പോയ നിർമാണ തൊഴിലാളിയായ സ്ത്രീ ബെളളാരിയാണ് കുഴഞ്ഞുവീണുമരിച്ചത്. ശരിയായ രീതിയിൽ ഭക്ഷണം പോലും കഴിക്കാതെ കനത്ത വെയിലിൽ നടന്നതോടെ നിർജലീകരണം സംഭവിക്കുകയായിരുന്നു. റായ്ച്ചൂർ സിദ്ധന്നൂർ താലൂക്കിലെ…
Read More