പാവപ്പെട്ടവർക്ക് പാൽ സൗജന്യമായി നൽകും.

ബെംഗളൂരു: സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന പാൽ ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിതരണംചെയ്യാൻ തീരുമാനം.

അധികംവരുന്ന പാലുകൊണ്ട് ഇതുവരെ പാൽപ്പൊടിയാണ് നിർമിച്ചിരുന്നത്. ആവശ്യത്തിലുമധികം പാൽപ്പൊടി ഉത്‌പാദിപ്പിച്ചുകഴിഞ്ഞതിനാൽ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.

ഇതോടെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പാൽ സൗജന്യമായി വിതരണംചെയ്യാൻ തീരുമാനിച്ചത്.

അതിർത്തികൾ അടച്ചതിനാൽ മറ്റുസംസ്ഥാനങ്ങളിലേക്ക് പാൽ എത്തിക്കാൻ കഴിയാത്തതും ഭക്ഷണശാലകൾപൂട്ടിയതും പാൽ ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്.

എന്നാൽ ക്ഷീരകർഷകരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പാൽ സാധാരണപോലെ സംഭരിക്കാനാണ് സഹകരണസംഘമായ നന്ദിനിയുടെ തീരുമാനം.

അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് പാൽ ലഭിക്കാൻ അർഹരായവരെ കണ്ടെത്താനുള്ള ചുമതല. ജില്ലാഭരണകൂടം ഇടപെട്ട് വിതരണത്തിനുള്ള സൗകര്യമൊരുക്കും.

അതേസമയം പാൽ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

പാലുൽപ്പാദനത്തി ഇന്ത്യയിൽ ഗുജറാത്തിന് തൊട്ടുപിന്നിൽ രണ്ടാമതാണ് കർണാടകയുടെ സ്ഥാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us