ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി. പുലർച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷനടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിൽ മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച്…
Read MoreMonth: March 2020
818 സർവ്വീസുകൾ റദ്ദാക്കി; അഞ്ചരകോടിയോളം കെ.എസ്.ആർ.ടി.സിക്ക് നഷ്ടം.
ബെംഗളൂരു: യാത്രക്കാർ വളരെ കുറഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി ഇന്നലെ റദ്ദാക്കിയത് 818 സർവീസുകൾ. ഇതുവരെയുണ്ടായ വരുമാന നഷ്ടം 5.3 കോടി രൂപ. സംസ്ഥാനാന്തര റൂട്ടിലെ പ്രീമിയം സർവീസുകളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. എസി ബസുകളിൽ ദിവസേന 22000-23000 ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇതിപ്പോൾ 5500 ആയി കുറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബസുകളെല്ലാം അടിക്കടി ശുചീകരിക്കുന്നുണ്ടെന്നും കർണാടക ആർടിസി അറിയിച്ചു.
Read Moreകോവിഡ് ചികിൽസക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ്റെ സഹായത്തോടെ പ്രത്യേക ആശുപത്രി.
ബെംഗളൂരു : കോവിഡ് ചികിത്സയ്ക്കു മാത്രമായി സന്നാഹമൊരുക്കാൻ ഇൻഫോസിസ് ഫൗണ്ടഷന് കർണാടക സർക്കാർ ആശുപത്രി വിട്ടുനൽകും. സഹായ വാഗ്ദാനവുമായി ഫൗണ്ടഷൻ അധ്യക്ഷ സുധാമൂർത്തി മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് കത്തെഴുതിയതിനെ തുടർന്നാണിത്. ഡോ.ദേവി ഷെട്ടിയുടെ നാരായണ ഹെൽത്ത് ആശുപത്രിയും പദ്ധതിയുമായി സഹകരിക്കും. 200 കിടക്ക് സൗകര്യമുള്ള ശിവാജിനഗറിലെ ബ്രാഡ് വ ഗവ. ആശുപ്രതിയാണ് വിട്ടുനൽകുന്നത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സാ സംവിധാനങ്ങളാണ് ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാ സ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. വരും ദിവസങ്ങളിൽ ബൗറിങ് ആശുപ്രതിയുടെ ഒരു വിഭാഗവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വിട്ടു കൊടുക്കുമെന്നും…
Read Moreകുടഗില്‍ കോവിഡ്-19 സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടരുന്നു;കര്‍ണാടകയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.
ബെംഗളൂരു : കേരളത്തോട് അടുത്ത് കിടക്കുന്ന കുടഗില്‍ ഒരാള്‍ക്ക് കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ 15 ന് കെമ്പെ ഗൌഡ വിമാനത്താവളത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ രാജഹംസ ബസ്സില്‍ ആണ് വിരാജ് പേട്ട വഴി മടിക്കേരിയില്‍ എത്തിയത്. 04:15 ന് നഗരത്തിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിച്ച ബസ് നമ്പര്‍ : KA19 F 3170 ല്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധപ്പെടണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ ദുബായില്‍ നിന്ന് ഇന്‍ഡിഗോ…
Read Moreഡോ:ദേവി ഷെട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം;ഈ കൊറോണക്കാലത്ത് എങ്കിലും വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.
ബെംഗളൂരു : ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന കാലത്തും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ക്ക് ഒരു വിശ്രമവും ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍,ബി.ബി.എം.പി മുകളില്‍ നിന്ന് മരുന്ന് തളിക്കുന്നു എന്നാ വ്യാജ വാര്‍ത്തയുടെ ഒപ്പം തന്നെ രണ്ടു ദിവസമായി പ്രചരിക്കുന്ന ഒരു വാട്ട്സ് ആപ്പ് സന്ദേശം നാരായണ ഹെല്‍ത്ത് സിറ്റി യുടെ തലവന്‍ ആയ ഡോ: ദേവി ഷെട്ടിയുടെ പേരില്‍ ആണ്. ഇതില്‍ പറയുന്നത് ഇന്ത്യയില്‍ ഉള്ളവര്‍ ചെറിയ പനി വരുമ്പോള്‍ തന്നെ ആശുപത്രി സന്ദര്‍ശിക്കരുത് ….എന്ന് തുടങ്ങി കൊറോണ വൈറസ് ബാധിച്ചാല്‍ ഓരോ ദിവസവും…
Read Moreസംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം15 ആയി;കെമ്പെഗൌഡ വിമാനത്താവളത്തില്‍ കയ്യില്‍ മുദ്ര പതിപ്പിക്കൽ ആരംഭിച്ചു.
ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 15 ആയി. ಅಮೆರಿಕ ಪ್ರವಾಸದಿಂದ ಹಿಂತಿರುಗಿದ 35 ವರ್ಷದ ವ್ಯಕ್ತಿಯಲ್ಲಿ #COVID2019 ಸೋಂಕು ಖಚಿತವಾಗಿದ್ದು, ಕರ್ನಾಟಕದಲ್ಲಿ ಈವರೆಗೆ ಸೋಂಕಿತರ ಸಂಖ್ಯೆ 14ಕ್ಕೇರಿದೆ. ಈ ವ್ಯಕ್ತಿಯು ಈಗಾಗಲೇ ಪ್ರತ್ಯೇಕಿಸಲ್ಪಟ್ಟ ಆಸ್ಪತ್ರೆಯಲ್ಲಿ ಚಿಕಿತ್ಸೆ ಪಡೆಯುತ್ತಿದ್ದು, ಸೋಂಕು ಹರಡದಂತೆ ಎಲ್ಲಾ ಮುಂಜಾಗ್ರತ ಕ್ರಮಗಳನ್ನು ಕೈಗೊಳ್ಳಲಾಗಿದೆ. — B Sriramulu (@sriramulubjp) March 18, 2020 അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 35 കാരനായ…
Read Moreസൂക്ഷിക്കുക….തട്ടുകടകളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.
ബെംഗളുരു : വേനൽ കടുത്തതോടെ അപ്പാർട്മെന്റുകളിലും മറ്റും ടാങ്കറുകളിൽ എത്തിക്കുന്നത് മലിനജലമെന്ന പരാതി വ്യാപകം. കോളറ പകരുന്നതിന്റെ പശ്ചാത്തലത്തിൽ ബിബിഎംപി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ ഉപയോഗിക്കുന്ന ജലത്തിലും മറ്റും ഇ-കോളിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യം കലർന്ന തടാകങ്ങളിൽ നിന്ന് യാതൊരു പരിശോധനയും കൂടാതെയാണ് ടാങ്കറുകളിൽ ജലം നിറയ്ക്കുന്നത്. വൻകിട അപ്പാർട്മെന്റുകളിൽ ശുദ്ധീകരണ പ്ലാന്റുകളുണ്ടെങ്കിലും ഇടത്തരം അപ്പാർട്മെന്റുകളിലും വീടുകളിലും മലിനജലം തന്നെയാണ് നേരിട്ട് ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും വഴിയോര വിൽപന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ജലം പരിശോധിക്കാൻ പോലും നിലവിൽ സംവിധാനമില്ല. ഭക്ഷണം പാചകം ചെയ്യാൻ ശുദ്ധീകരിച്ച ജലം…
Read Moreവ്യാജ സന്ദേശം പ്രചരിപ്പിച്ച് സ്വയം കുരുക്കില്‍ പെടാതെ ഇരിക്കുക;”ബി.ബി.എം.പി.നമുക്ക് മുകളില്‍ മരുന്ന് അടിക്കുന്നില്ല”
ബെംഗളൂരു : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുന്നതിനോപ്പം സ്വയം നിയമ പ്രശ്നങ്ങളില്‍ പെടാതെ ഇരിക്കേണ്ടത് ഓരോ പൌരന്റെയും കടമ ആണ്. നിങ്ങള്ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ നിജ സ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക. ഒരാള്‍ ഒരു വാര്‍ത്ത/സന്ദേശം ഷെയര്‍ ചെയ്യുകയാണ് എങ്കില്‍ അയാള്‍ക്ക് അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഞാന്‍ ഷെയര്‍ ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളൂ എന്നുള്ളതൊന്നും നിയമത്തിനു മുന്‍പില്‍ രക്ഷപ്പെടാന്‍ ഒരു കാരണം ആവുകയില്ല. ഇപ്പോഴും…
Read Moreഎം.എൽ.എ.മാരെ കാണാൻ നഗരത്തിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് അറസ്റ്റിൽ.
ബെംഗളൂരു: മധ്യപ്രദേശിലെ കോൺഗ്രസ് വിമത എംഎൽഎമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ് വിജയ് സിങിനെ പോലീസ് സമ്മതിച്ചില്ല. തുടർന്ന് ഹോട്ടലിന് മുന്നിൽ ധർണയിരുന്ന അദ്ദേഹത്തെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. ഞാൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎൽഎമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അ എന്നോട്…
Read Moreകോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും മറ്റും ഉള്ള നിയന്ത്രണം ഈ മാസം 31 വരെ തുടരും.
ബെംഗളൂരു : ഈ മാസം 14 മുതല്‍ തുടര്‍ന്ന് പോരുന്ന നിയന്ത്രണങ്ങള്‍ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ അറിയിച്ചു. കോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും നൈറ്റ് ക്ലബ്ബുകളും പബ്ബുകളും തുറക്കില്ല. 200 കോടി രൂപ കൊറോണ വൈറസ് മൂലമുള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല ആരോഗ്യമന്ത്രി ബി ശ്രീരാമുലു ,മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ:കെ.സുധാകര്‍,അഭ്യന്തര മന്ത്രി, ബസവരാജ് ബൊമ്മെ,ചീഫ് സെക്രട്ടറി വിജയ ഭാസ്കര്‍ തുടങ്ങിയവരേ ഉള്‍പ്പെടുത്തി ഒരു കോവിഡ്-19 ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു. 150 ആളില്‍ കൂടുതല്‍ പേര്‍…
Read More