ബെംഗളൂരു : കർണാടകയിൽ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 18 ആയി.കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. http://bangalorevartha.in/covid-19 ഇതില്‍ ഒരാള്‍ ചിക്കബലാപുരയില്‍ നിന്നുള്ള 32 കാരന്‍ ആണ് എന്നും സൌദിഅറേബ്യയില്‍ നിന്ന് തിരിച്ചു വന്ന ആള്‍ ആണ് എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് ഈ വിഷയത്തിന് ഒരു സ്ഥിരീകരണം ഇല്ല. അതെ സമയം രോഗം ഭേദമായ ഒരാള്‍ ഇന്നലെ ആശുപത്രി വിട്ടു.ഇദ്ദേഹം…
Read MoreMonth: March 2020
ഇന്ന് 4 മണിയോടെ എല്ലാ റെസ്റ്റോറൻ്റുകളും അടച്ചിടും;പബ്ബുകളും ബാറുകളും 31 വരെ തുറക്കില്ല.
ബെംഗളൂരു : കോവിഡ് രോഗം നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്ത്. റസ്റ്റോറന്റുകൾ ഇന്നു വൈകിട്ട് 4 മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. ഓൺലൈൻ ഡെലിവറിക്ക് അവസരം ഒരുക്കുന്നതിനായി ഇവയുടെ അടുക്കളകൾക്കു പ്രവർത്തിക്കാൻ അനുവാദം നൽകും. ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ഭക്ഷണം അപാർട്മെന്റുകളുടെ സെക്യൂരിറ്റി ഗേറ്റിൽ നിന്നു കൈപ്പറ്റണം. ബാറുകളും പബുകളും ഇന്നു മുതൽ 31 വരെഅടച്ചിടും.അധികൃതരുടെ കണ്ണു വെട്ടിച്ച് പകൾ തുറക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.സുധാകർ അറിയിച്ചു. മദ്യം…
Read Moreതുമക്കുരു റെയിൽവേ സ്‌റ്റേഷനിൽ പരിശോധനയിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് സസ്പെൻഷൻ.
ബെംഗളൂരു : തുമക്കുരു റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യ പരിശോധനയിൽ വീഴ്ച വരുത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. റെയിൽവേ സറ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട നരസംഹമൂർത്തിയെയാണ് കർണാടക ആരോഗ്യ വകുപ്പ് സസ്പെൻറ് ചെയ്തത്. ഐ.ആർ. തെർമോ മീറ്റർ ഉപയോഗിച്ച് ആളുകളെ പരിശോധിക്കുന്നതിന് പകരം മൊബൈലിൽ സംസാരിച്ച് കൊണ്ടിരിക്കുകയും പരിശോധിക്കാതെ ആളുകളെ പുറത്തേക്ക് കടത്തിവിടുകയുമായിരുന്നു ഇയാൾ. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും മറ്റ് പ്രാദേശിക മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടതിനാൽ മൂർത്തിക്ക് എതിരെ…
Read Moreമംഗളൂരു പാത ഇന്ന് ഉച്ചക്ക് പൂർണമായി അടക്കും;കാസർകോട് അതിർത്തിയിൽ 12 റോഡുകൾ അടച്ചു;ഹൊസൂരിലും വാളയാറിലും നിയന്ത്രണം.
ബെംഗളൂരു : കോവിഡ് – 19 പടർന്നു പിടിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദക്ഷിണന്ത്യയിലെ വിവിധ സംസ്ഥാ സർക്കാറുകൾ ചില യാത്രാ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുണ്ട്. അവയിൽ സ്ഥിരീകരിച്ച വാർത്തകൾ താഴെ വായിക്കാം. കർണാടകയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും മംഗളൂരു വഴിയുള്ള റോഡ് ഗതാഗതം ഇന്ന് ഉച്ചക്ക് 2 മുതൽ പൂർണമായും അടക്കും.ഈ മാസം 31 വരെ ഈ നിയന്ത്രണം തുടരും. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. ദേശീയപാതയിലൂടെ കർശന പരിശോധനയ്ക്കു ശേഷം വാഹനങ്ങൾ കടത്തിവിടും. കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ…
Read Moreസഹായത്തിനായി കൂടുതൽ ഹെൽപ്പ് ലൈൻ നമ്പറുകൾ.
ബെംഗളൂരു: കോവിഡ് സംബന്ധിച്ച് സംശയം രൂപീകരണത്തിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2 ഹെൽപ്പ്ലൈൻ നമ്പർ കൂടി ഒരുക്കി. 080 46848600,080 66692000 എന്നിവയാണ് പുതിയ ഹെൽപ്പ്‌ലൈൻ നമ്പറുകൾ. മുൻപുള്ള 104 നമ്പറിൽ സേവനം തുടരും ഈ നമ്പറിൽ വിളിക്കുന്നവർക്ക് വളരെ സമയം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ആണ് നാസ് കോം, എച്ച് ജി എസ്, ടി സി എസ് എന്നിവയുടെ സഹകരണത്തോടെ പുതിയ ഹെൽപ് ലൈനുകൾ സജ്ജമാക്കിയത്. എല്ലാ നമ്പറുകളിലും ഒരു സീനിയർ ഡോക്ടർ രണ്ട് പിജി മെഡിക്കൽ വിദ്യാർഥികളുടേയും സേവനം ലഭ്യമായിരിക്കും എന്നും അഡീഷണൽ…
Read Moreനഗരത്തിലേക്കുള്ള എല്ലാ സർവ്വീസുകളും നിർത്താൻ കേരള.ആർ.ടി.സി.
ബെംഗളൂരു : കൊറോണ ബാധ തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി വാഹനങ്ങൾ തമിഴ്നാട് തടഞ്ഞു, കാസർഗോഡു നിന്നുള്ള കർണാടകയിലേക്കുള്ള ചില റോഡുകൾ കേരളവും അടച്ചു. ഇന്ന് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കേരള ആർ ടി സി ബസുകൾ സർവ്വീസുകൾ നടത്തും.എന്നാൽ നാളെ മുതൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും സർവ്വീസുകൾ ഉണ്ടാവില്ല. കർണാടക – തമിഴ്നാട് അതിർത്തികളിലെ നിയന്ത്രണങ്ങൾ ആണ് ഇതിന് കാരണം. കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ വന്നതോടെ തമിഴ്നാട് അവിടേക്കുള്ള വാഹനയാത്രകളിൽ നിയന്ത്രണം വരുത്തി. അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടുന്നുള്ളൂ ,വാളയാർ…
Read Moreകോവിഡ് ഭീതിയിൽ നിൽക്കുന്ന നഗരത്തിൽ മനസിന് കുളിർമ്മയായി വേനൽമഴയെത്തി…
ബെംഗളൂരു : ലോകവും രാജ്യവും എന്തിന് നമ്മുടെ നഗരവും കോവിഡ് ഭീതിയിലാണ്, ഇന്ന് പുതിയ കേസുകൾ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്നലെ വരെ കർണാടകയിലെ ആകെ പോസിറ്റീവ് കേസുകൾ 15 ആണ്. ഈ സമയത്ത് നഗരത്തിൽ കുളിർമ്മ പകർന്നു കൊണ്ട് വേനൽമഴ എത്തിയിരിക്കുകയാണ്, വൈകുന്നേരം 5 മണിക്ക് ശേഷം ഉത്തര ബെംഗളൂരുവിൽ ആണ് മഴ തുടങ്ങിയത്. യെലഹങ്ക ,ഹെബ്ബാൾ, യശ്വന്ത്പുര തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും മഴ തുടങ്ങി പിന്നീട് നഗരമധ്യത്തിലേക്ക് വ്യാപിച്ചു ,സിറ്റി, മാർക്കറ്റ് ,തുടങ്ങിയ സ്ഥലത്ത് നിന്നും മഡിവാള ,കോറമംഗല…
Read Moreഒരാള്‍ മരിച്ച കലബുറഗിയില്‍ പുതിയ കൊറോണ ടെസ്റ്റിംഗ് ലാബ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ മരണം സ്ഥിരീകരിച്ച ഉത്തര കര്‍ണാടകയിലെ കലബുറഗിയില്‍ നാളെ മുതല്‍ പുതിയ കൊറോണ ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ മാസം അവസാനം സൌദി അറേബ്യയില്‍ തീര്‍ഥാടനതിന് പോയി തിരിച്ചെത്തിയ 76 കാരന്‍ ആണ് കഴിഞ്ഞ ആഴ്ച മരിച്ചത്.അദ്ദേഹം മരിച്ചതിനു ശേഷം ആയിരുന്നു രോഗം കൊവിദ് ആണ് എന്ന് സ്ഥിരീകരിച്ചത്. കലബുറഗിയില്‍ നിന്നും രോഗം ബാധിച്ച ആളെ ഹൈദരാബാദില്‍ കൊണ്ട് പോയി ചികില്സിച്ചിരുന്നു.പിന്നീട് ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവിനും ചികിത്സിച്ച ഡോക്ടര്‍ക്കും ഇതേ…
Read Moreബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നവർക്കു കാൻസലേഷൻ ചാർജ് ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി.
ബെംഗളൂരു : ഈ മാസം 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നവർക്കു കാൻസലേഷൻ ചാർജ് ഒഴിവാക്കി കർണാടക ആർടിസി. ജനങ്ങൾ ദീർഘദൂര യാത്ര സ്വമേധയാ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇന്നലെ 1300 ഷെഡ്യൂളുക ളാണു റദ്ദാക്കിയത്. കോവിഡ് കാലത്തെ വരുമാന നഷ്ടം 8.4 കോടി രൂപയായി. മാർച്ച് 1 മുതൽ ഇന്നലെ വരെ 45020 ടിക്കറ്റുകളാണ് റദ്ദാക്കിയത്.അതേസമയം, മൈസൂരു ഇൻഫോസിസ് ട്രെയിനിങ് സെന്ററിലെ ജീവനക്കാർ നാട്ടിലെത്തിക്കാനുള്ള ശ്രമം കർണാടക ആർടിസി 31 ഇന്നലെയും തുടർന്നു. തിരുവനന്തപുരം,കോവിഡ് , ചെന്നൈ , സെക്കന്ദരാബാദ്, മധുര,ബെംഗളൂരു വിമാനത്താവളം എന്നിവിടങ്ങളിലേക്കായി 10…
Read Moreഹോസ്റ്റലുകളിൽ നിന്നും പി.ജി.യിൽ നിന്നും ആളുകളെ നിർബന്ധിച്ച് ഇറക്കി വിടരുത്;പുതിയ ഉത്തരവുമായി ബി.ബി.എം.പി.
ബെംഗളൂരു: വിദ്യാർഥികൾ ഉള്‍പ്പെടെ ഹോസ്റ്റലിലും പേയിങ് ഗസ്ത് (പിജി) സ്ഥാപനങ്ങളിലുമായി താമസിക്കുന്ന ആരെയും ബലമായി ഒഴിപ്പിക്കരുതെന്ന് ഉടമകൾക്കും മാനേജർമാർക്കും കർശന നിർദേശം നൽകി. മഹാനഗരസഭ (ബിബിഎംപി). അവധി പ്രഖ്യാപിച്ച് കോളജുകളിലെ വിദ്യാർഥികൾ കഴിവതും നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞ ദിവസം ബിബിഎംപി നിർദേശിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വിദ്യാർഥികളെയും ജോലിക്കാരെയുമെല്ലാം നിർബന്ധപൂർവം പറഞ്ഞുവിടുന്നെന്ന പരാതി വ്യാപകമായതോടെയാണു ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കോവിഡ് പകരുന്നതു തടയാൻ ഹോസ്റ്റലുകളിലും പിജി കളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കുകയായിരുന്നു സർക്കുലറിന്റെ ലക്ഷ്യം. ഹോസ്റ്റ ലിൽ തങ്ങുന്നവരെല്ലാം…
Read More