തുമക്കുരു റെയിൽവേ സ്‌റ്റേഷനിൽ പരിശോധനയിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് സസ്പെൻഷൻ.

ബെംഗളൂരു : തുമക്കുരു റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യ പരിശോധനയിൽ വീഴ്ച വരുത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

റെയിൽവേ സറ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട നരസംഹമൂർത്തിയെയാണ് കർണാടക ആരോഗ്യ വകുപ്പ് സസ്പെൻറ് ചെയ്തത്.

ഐ.ആർ. തെർമോ മീറ്റർ ഉപയോഗിച്ച് ആളുകളെ പരിശോധിക്കുന്നതിന് പകരം മൊബൈലിൽ സംസാരിച്ച് കൊണ്ടിരിക്കുകയും പരിശോധിക്കാതെ ആളുകളെ പുറത്തേക്ക് കടത്തിവിടുകയുമായിരുന്നു ഇയാൾ.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും മറ്റ് പ്രാദേശിക മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തു.

തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടതിനാൽ മൂർത്തിക്ക് എതിരെ നടപടി എടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts