രാജ്യത്തെ രണ്ടാമത്തെ”കോവിഡ്-19″മരണം സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കർണാടകത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു. കൽബുറഗി സ്വദേശിയാണ് രണ്ട് ദിവസം മുൻപ്കൊറോണ ബാധിച്ച് മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡൽഹിയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

Read More

ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ്.രണ്ടാം ഭാഗത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

യഷ് നായകനായ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ യഷ് തന്നെ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 23നാണ് കെ ജി എഫ് 2 തീയേറ്ററുകളിലെത്തുന്നത്. കെ ജി എഫിലൂടെയാണ് കന്നഡ നടൻ യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികൾ അറിയാൻ തുടങ്ങിയത്. യഷിന്റെ കരിയറിൽ മികച്ച ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത്. പ്രശാന്ത് നീൽ ആണ് സംവിധായകൻ. വിജയ കിരഗണ്ടൂർ നിർമ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ഡിസംബർ 21-നാണ്…

Read More

കൊറോണ ഭീതിയിലും സഹായ-സേവന പ്രവർത്തനങ്ങളുമായി കെ.എം.സി.സി;കലബുറഗിയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ബെംഗളൂരു : ഇന്ത്യയിലെ ആദ്യ കോവിഡ് മരണം ഇന്നലെയാണ് കലബുറഗിയിൽ റിപ്പോർട്ട് ചെയ്തത്. കലബുറഗി യുണിവേഴ്സിറ്റിയിലെ 300 ഓളം വിദ്യാർത്ഥികളെയും, മറ്റുള്ളവരെയും ഇന്ന് രാത്രി കലബുറഗിയിൽ നിന്നും പുറപ്പെട്ട് നാളെ 14/03/2020 ശനിയാഴ്ച കാലത്ത് കർണ്ണാടക KSRTC ബസ്സിൽ ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ എത്തിക്കുകയും ശേഷം കേരളത്തിലെ ഏത് ഭാഗത്ത് പോവേണ്ടവരായാലും അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ 6 ഓളം കേരള SRTC ഒരുക്കി നിർത്തുകയും ചെയ്തിരിക്കുന്നു.. ഇവർക്ക് ബെംഗളൂരുവിൽ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്യാൻ AIKMCC പ്രവർത്തകരെ സജ്ജമാക്കി നിർത്തിയിട്ടുണ്ടു്. സാറ്റലൈറ്റ് ബസ്സ്…

Read More

കോവിഡ് കേരള ആർ.ടി.സി.യേയും ബാധിച്ച് തുടങ്ങി;റദ്ദാക്കിയത് 10 സർവീസുകൾ.

ബെംഗളൂരു: യാത്രക്കാർ കുറഞ്ഞതോടെ കേരള ആർടിസി ഇന്നലെ ബെംഗളൂരുവിൽ നിന്നുള്ള 10 സർവിസുകൾ റദ്ദാക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയത്. അഞ്ചിൽ താഴെ യാത്രക്കാർ ബുക്ക് ചെയ്ത ബസുകളാണ് റദ്ദാക്കിയത്. ഇതിൽ ബുക്ക് ചെയ്തവരെ മറ്റുബസുകളിൽ കയറ്റിവിട്ടു. കോവിഡ് രോഗഭീതിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനാന്തര ബസുകളിൽ യാത്രക്കാർ കുറവാണ്. നാട്ടിലേക്ക് കൂടുതൽ തിരക്കുള്ള വെള്ളിയാഴ്ചയും പതിവ് സർവീസുകളിൽ ഇനിയും ടിക്കറ്റുകൾ ബാക്കിയാണ്. ഇന്ന് സ്പെഷൽ സർവീസുകൾ ഒന്നും ഉണ്ടായിരിക്കില്ലെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.

Read More

കേരളസമാജം സൗത്ത് വെസ്റ്റ് അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് 15ന്.

ബെംഗളൂരു : കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അന്താ രാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തുന്നു. മാർച്ച് 15 വൈകീട്ട് നാലു മണിക്ക്  കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ  വനിതാ വിഭാഗം കൺവീനർ സ്മിത അധ്യക്ഷം വഹിക്കും. “വനിതകളും സ്ത്രീ ശാക്തീകരണവും” എന്ന വിഷയത്തിൽ അംഗങ്ങളുടെ ചർച്ചയും  കലാപരിപാടികളും നടക്കും. സമാജത്തിന്റെ മുതിർന്ന വനിതകളെ ചടങ്ങിൽ ആദരിക്കും. വാർത്ത നൽകിയത് : SATHEESH THOTTASSERY || SECRETARY KERALA SAMAJAM BANGALORE SOUTH WEST(R) Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

മാളുകളും യുണിവേഴ്സിറ്റികളും തീയേറ്ററുകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടക്കാന്‍ നിര്‍ദേശം;കല്യാണ ആഘോഷങ്ങള്‍ ഒഴിവാക്കണം ..

ബെംഗളൂരു : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാളുകളും  സ്ഥാപനങ്ങളും യുനിവേര്‍സിറ്റികളും സിനിമ ശാലകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടച്ചിടണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആവശ്യപ്പെട്ടു. വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.പി യു സി ,എസ്.എസ്.എൽ.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഒരാഴ്ചത്തേക്ക് ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണം. തീരുമാനിച്ച വിവാഹങ്ങൾ കഴിവതും കുറച്ച് ആൾക്കാരെ പങ്കെടുപ്പിച്ച് നടത്തുക. മന്ത്രി സഭ സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്. കല്യാണ ആഘോഷങ്ങളും മറ്റും ഒഴിവാക്കണം ,ഐ ടി ബി ടി കമ്പനികള്‍ കഴിവതും വീട്ടില്‍ നിന്ന്…

Read More

നഗരത്തിൽ കോളറ ബാധിച്ചവരുടെ എണ്ണം 25 ആയി;കോളറയെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

  ബെംഗളൂരു : നഗരത്തിൽ കോളറ ബാധിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി ബിബിഎംപി. ഇതിനു പുറമേ 85 പേർ വയറുവേദന വയറിളക്കം എന്നിവയെ തുടർന്ന് ചികിത്സയിലാണെന്നും ഹെൽത്ത് ഓഫീസർ ഡോക്ടർ ഡികെ വിജയേന്ദ്ര പറഞ്ഞു. അതേസമയം നഗര മേഖലയിൽ നിന്നും പരിശോധനയ്ക്കയച്ച ശുദ്ധജല സാമ്പിളുകൾ രോഗത്തിന് കാരണമാകുന്ന വിബ്രിയോ കോളറ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന നിഗമനത്തിലാണ് ബാംഗ്ലൂർ മേഖലയിലും മറ്റും ശുചീകരണ പ്രവർത്തനം വ്യക്തമാക്കിയത്. കോളറയെ അകറ്റി നിര്‍ത്താന്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ശുദ്ധജലം നന്നായി…

Read More

നഗരത്തിൽ നിന്നുള്ള മലയാളി ദമ്പതികളെ കണ്ണൂരിൽ കെട്ടിയിട്ട് സ്ത്രീയെ പീഡിപ്പിച്ചു.

ബെംഗളൂരു: നഗരത്തിലുള്ള മലയാളി ദമ്പതിമാരെ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിനു സമീപം ഷെഡ്ഡിൽ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തെന്നു പരാതി. ദമ്പതിമാരുടെ പേരിലുള്ള നാലേക്കർ സ്ഥലത്തെ ഷെഡ്ഡിൽവെച്ചാണ് ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു. 19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡ്ഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചു. അയാൾ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികൾ അവിടെനിന്നു മുങ്ങി. സംഭവത്തിനുശേഷം കേരള മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പി.ക്കും ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് കേളകം പോലീസ് കേസെടുത്തു. അമ്പായത്തോട്ടിൽ ദമ്പതിമാർ…

Read More

രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;സൗദിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചു വന്ന 76 കാരൻ മരിച്ചത് കലബുറഗിയിൽ;സംസ്ഥാനത്ത് ജാഗ്രത തുടരുന്നു.

ബെംഗളൂരു : കർണാടകയിലെ കലബുർഗിയിൽ കഴിഞ്ഞദിവസം മരിച്ചയാൾക്ക് കോവിഡ് എന്ന് സ്ഥിരീകരണം. തീർത്ഥാടക വിസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76) ചൊവ്വാഴ്ച മരിച്ചത്. സൗദിയിൽ നിന്നും ഫെബ്രുവരി 29 ന് ആണ് ഇദ്ദേഹം ഹൈദരാബാദിൽ വിമാനമിറങ്ങിയത് . http://bangalorevartha.in/archives/45666 തുടർന്ന് പനി മൂലം കലബുറഗിയിലും പിന്നീട് ഹൈദരാബാദിലും ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 30 പേർ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്. രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം കർണാടകയിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത…

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 5 ആയി.

  ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 രോഗ ബാധ കൂടി സ്ഥിരീകരിച്ചു. ഗ്രീസ് സന്ദർശിച്ച് തിരിച്ചു വന്ന 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്, അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മെച്ചമുണ്ടെന്ന് ഇന്ന് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ പറയുന്നു. യുവാവിൻ്റെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു. ലഭ്യമായ വിവര പ്രകാരം ഇദ്ദേഹം മുംബൈ സ്വദേശി ആണ്. കഴിഞ്ഞ 6 ന് ഗ്രീസിൽ നിന്ന് മുംബൈയിലെത്തി.തുടർന്ന് 8 ന് ആണ്  ഇയാൾ വിമാനമാർഗം…

Read More
Click Here to Follow Us