രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;സൗദിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചു വന്ന 76 കാരൻ മരിച്ചത് കലബുറഗിയിൽ;സംസ്ഥാനത്ത് ജാഗ്രത തുടരുന്നു.

ബെംഗളൂരു : കർണാടകയിലെ കലബുർഗിയിൽ കഴിഞ്ഞദിവസം മരിച്ചയാൾക്ക് കോവിഡ് എന്ന് സ്ഥിരീകരണം.

തീർത്ഥാടക വിസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76) ചൊവ്വാഴ്ച മരിച്ചത്.

സൗദിയിൽ നിന്നും ഫെബ്രുവരി 29 ന് ആണ് ഇദ്ദേഹം ഹൈദരാബാദിൽ വിമാനമിറങ്ങിയത് .

http://bangalorevartha.in/archives/45666

തുടർന്ന് പനി മൂലം കലബുറഗിയിലും പിന്നീട് ഹൈദരാബാദിലും ആശുപത്രിയിലായിരുന്നു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 30 പേർ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്.

രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം കർണാടകയിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുന്നു.

  പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്

രോഗിയുടെ രക്തസാമ്പിൾ ഇന്നലെ ബാംഗ്ലൂരിൽ പരിശോധിച്ചശേഷം ആരോഗ്യവകുപ്പ് രോഗം സ്ഥിരീകരിക്കുകയായിരുന്നു .

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹം ചികിത്സ നേടിയതിനാൽ തെലങ്കാന സർക്കാറിനെയും വിവരം അറിയിച്ചതായി ആരോഗ്യമന്ത്രി ശ്രീരാമുലു പറഞ്ഞു.

തീർഥാടനം കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്നു ഫെബ്രുവരി 29ന്

ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയ രോഗബാധിതൻ തുടർന്ന്
സ്വദേശമായ കലബുറഗിയിലെത്തി.

5ന് കലബുറഗി സ്വകാര്യ ആശുപത്രി ഒപിയിൽ ചികിത്സ തേടി. തൊട്ട
ടുത്ത ദിവസം ഇവിടെ പ്രവേശിപ്പിച്ചു.
ആരോഗ്യ സ്ഥിതി വഷളായതോടെ 200 കിലോമീറ്റർ അകലെയുള്ള ഹൈരാബാദ് ആശുപത്രിയിലേക്ക്.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

രോഗാവസ്ഥ മൂർച്ചിച്ചതോടെ
കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ 9ന് കലബുറഗിയിലെക്ക് കൊണ്ടുവന്നു.

അന്ന് രാത്രി തന്നെ ഗുൽബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

10ന് ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റി്റ്റിറ്റ്യൂട്ടിലെ വൈറസ് റിസർച് ആൻഡ് ഡയഗ് നോസ്റ്റിക് ലാബിലേക്ക് കുറിയറിൽ അയച്ചു.

ഇന്നലെ സാംപിൾ പരിശോധിച്ച് വൈകിട്ടോടെ കോവിഡ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us