ബെംഗളൂരു : നഗരത്തിൽ കോളറ ബാധിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി ബിബിഎംപി.
ഇതിനു പുറമേ 85 പേർ വയറുവേദന വയറിളക്കം എന്നിവയെ തുടർന്ന് ചികിത്സയിലാണെന്നും ഹെൽത്ത് ഓഫീസർ ഡോക്ടർ ഡികെ വിജയേന്ദ്ര പറഞ്ഞു.
അതേസമയം നഗര മേഖലയിൽ നിന്നും പരിശോധനയ്ക്കയച്ച ശുദ്ധജല സാമ്പിളുകൾ രോഗത്തിന് കാരണമാകുന്ന വിബ്രിയോ കോളറ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന നിഗമനത്തിലാണ് ബാംഗ്ലൂർ മേഖലയിലും മറ്റും ശുചീകരണ പ്രവർത്തനം വ്യക്തമാക്കിയത്.
കോളറയെ അകറ്റി നിര്‍ത്താന്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- ശുദ്ധജലം നന്നായി ചൂടാക്കി കുടിക്കാം.
- കടകളിലും മറ്റും ലഭിക്കുന്ന ഐസിട്ട പാനീയങ്ങള്‍ ഒഴിവാക്കാം.
- റോഡ് അരികിലെ തട്ടുകടകളിൽ ഭക്ഷണം ഒഴിവാക്കാം
- പല്ലു തേക്കാനും പാത്രം കഴുകുന്നതും ഉപയോഗിക്കുന്ന ജലത്തിൻറെ പോലും ശുദ്ധി ഉറപ്പാക്കണം
- ഇടയ്ക്കിടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം
- നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കണം
- സലാഡും മറ്റും കഴിക്കുമ്പോൾ കഴുകുന്ന ജലത്തിൻറെ ശുദ്ധിയും ഉറപ്പാക്കണം