അ​ഗാ​ര പാ​ർ​ക്കിലെ സൈ​ക്കി​ൾ യാ​ത്രാ നിരോധനം നീക്കിയേക്കും

ബം​ഗ​ളൂ​രു: എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ടി​ന് സ​മീ​പ​ത്തെ അ​ഗാ​ര ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള ട്രാ​ക്കി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നീ​ക്കി​യേ​ക്കും.

ഘ​ട്ടം ഘ​ട്ട​മാ​യി സൈ​ക്കി​ൾ ട്രാ​ക്കി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് സാധ്യത. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. ബി.​ബി.​എം.​പി​യു​ടെ വ​നം വ​കു​പ്പി​ന് കീ​ഴി​ലാ​ണ് അ​ഗാ​ര ത​ടാ​ക​വും പാ​ർ​ക്കും സ്ഥി​തി ചെ​യ്യു​ന്ന​ത്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള ന​ട​പ്പാ​ത വി​ക​സി​പ്പി​ച്ച​തോ​ടെ നി​ര​വ​ധിപേരാണ് പ്ര​ഭാ​ത- സാ​യാ​ഹ്ന സ​വാ​രി​ക്കായി ഇത് ഉപയോഗിക്കുന്നത്.

സൈ​ക്കി​ൾ ട്രാ​ക്ക് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സൈ​ക്കി​ളു​ക​ൾ​ക്ക് നി​ല​വി​ൽ പ്ര​വേ​ശ​ന വിലക്കാണ്.

സൈ​ക്കി​ൾ സ​വാ​രി​ക്കാ​ർ പ്ര​ത്യേ​ക ട്രാ​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ കാ​ൽ​ന​ട സ​വാ​രി​ക്കാ​ർ​ക്കി​ട​യി​ൽ പ്രവേശിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ചത്.

എ​ന്നാ​ൽ, ബം​ഗ​ളൂ​രു​വി​ലെ സൈ​ക്കി​ൾ സ​വാ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബി.​ബി.​എം.​പി ആ​ലോ​ചി​ക്കു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts