ബംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിന് സമീപത്തെ അഗാര തടാകത്തിന് ചുറ്റുമുള്ള ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കിയേക്കും. ഘട്ടം ഘട്ടമായി സൈക്കിൾ ട്രാക്കിലേക്ക് പ്രവേശനം അനുവദിക്കാനാണ് സാധ്യത. ആദ്യഘട്ടത്തിൽ 14 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ബി.ബി.എം.പിയുടെ വനം വകുപ്പിന് കീഴിലാണ് അഗാര തടാകവും പാർക്കും സ്ഥിതി ചെയ്യുന്നത്. തടാകത്തിന് ചുറ്റുമുള്ള നടപ്പാത വികസിപ്പിച്ചതോടെ നിരവധിപേരാണ് പ്രഭാത- സായാഹ്ന സവാരിക്കായി ഇത് ഉപയോഗിക്കുന്നത്. സൈക്കിൾ ട്രാക്ക് നിർമിച്ചിട്ടുണ്ടെങ്കിലും സൈക്കിളുകൾക്ക് നിലവിൽ പ്രവേശന വിലക്കാണ്. സൈക്കിൾ സവാരിക്കാർ പ്രത്യേക ട്രാക്ക് ഉപയോഗിക്കാതെ കാൽനട സവാരിക്കാർക്കിടയിൽ പ്രവേശിച്ച്…
Read More