ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ്.രണ്ടാം ഭാഗത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

യഷ് നായകനായ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ യഷ് തന്നെ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഒക്ടോബർ 23നാണ് കെ ജി എഫ് 2 തീയേറ്ററുകളിലെത്തുന്നത്. കെ ജി എഫിലൂടെയാണ് കന്നഡ നടൻ യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികൾ അറിയാൻ തുടങ്ങിയത്.

യഷിന്റെ കരിയറിൽ മികച്ച ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത്. പ്രശാന്ത് നീൽ ആണ് സംവിധായകൻ. വിജയ കിരഗണ്ടൂർ നിർമ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

കഴിഞ്ഞ ഡിസംബർ 21-നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങി. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളിലും ബെംഗളൂരുവിൽ 500 പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.

നടൻ സഞ്ജയ് ദത്ത് ചിത്രത്തിൽ അഭിനയിക്കുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.

യഷിൻ്റേയും രക്ഷിത് ഷെട്ടിയുടേതുമടക്കം നിരവധി കന്നഡ ചിത്രങ്ങളാണ് മലയാള മടക്കുള്ള അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതും സാമ്പത്തിക വിജയം നേടുകയും ചെയ്യുന്നത്, എന്നാൽ അന്യഭാഷാ സിനിമകൾ കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യാൻ അനുവദിക്കാതെ വർഷങ്ങളായി തുടരുന്ന അനൗദ്യോഗിക വിലക്ക് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
[masterslider id="10"]

Related posts

Click Here to Follow Us