ബെംഗളൂരു : ഗതാഗത നിയമം 84 തവണ ലംഘിച്ചതിന് ബിസിനസ്സുകാരൻ 19300 രൂപ പിഴ. ഡൊമളുർ സ്വദേശി വിശ്വനാഥ് ( 34) ന് എതിരെയാണ് ട്രാഫിക് പോലീസ് ഇത്രയും പിഴ ചുമത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഇയാൾ 45 തവണ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതായും 30 തവണ സിഗ്നൽ ലംഘിച്ചതായും കണ്ടെത്തിയിരുന്നു. പോലീസിന് പിടികൊടുക്കാതെ നടന്നിരുന്ന ഇയാളെ കഴിഞ്ഞദിവസം ഓൾഡ് എയർപോർട്ട് റോഡിലെ എഎസ് സി ജംഗ്ഷനിൽ വെച്ചാണ് പിടികൂടി പിഴ ചുമത്തിയത്
Read MoreMonth: March 2020
പാസിങ്ങ് ഔട്ട് പരേഡിന് 256 പോലീസുകാർക്ക് യൂണിഫോം തയ്യാറാക്കി നൽകാമെന്ന് ഉറപ്പു നൽകിയ തുന്നൽക്കാരൻ മുങ്ങി;കേസെടുത്ത് പോലീസ്.
ബെംഗളൂരു : പോലീസുകാർക്ക് പാസിംഗ് ഔട്ട് പരേഡിന് ഉള്ള യൂണിഫോം തയ്യാറാക്കി നൽകാതെ മുങ്ങിയ തയ്യൽക്കാരന് എതിരെ കേസ്. തനിസന്ദ്ര സ്വദേശി ഗണപതി (42) ക്ക് എതിരെയാണ് പോലീസ് ട്രെയിനിങ് സ്കൂളിലെ പോലീസുകാർ പരാതിനൽകിയത്. പരിശീലനം പൂർത്തിയാക്കിയ 286 കോൺസ്റ്റബിൾ മാർക്കുള്ള യൂണിഫോം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്. ബെൽറ്റും തൊപ്പിയും ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ വീതം ഈടാക്കിയിരുന്നു. എന്നാൽ സമയത്ത് യൂണിഫോം എത്തിച്ചു നൽകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇയാൾ മുങ്ങുകയായിരുന്നു എന്ന് പോലീസുകാർ ആരോപിച്ചു
Read Moreഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു:സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചത് ഇതുവരെ 8 പേർക്ക്.
ബെംഗളൂരു : കർണാടകയിൽ ഒരു കോവിഡ് കേസു കൂടി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 32 വയസുകാരനായ ടെക്കിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 8 ന് ഇദ്ദേഹം അമേരിക്കയിൽ നിന്ന് ലണ്ടൻ വഴിയാണ് നഗരത്തിലെത്തിയത്. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച മൈൻഡ് ട്രീ ജീവനക്കാരൻ സഞ്ചരിച്ച അതേ വിമാനത്തിൽ 3 സീറ്റ് പിറകിൽ ആയിരുന്നു ഇയാൾ ഇരുന്നത്. ഇദ്ദേഹം വീടിനുള്ളിൽ നിരീക്ഷണത്തിൽ ആയിരുന്നു.14 ന് ഇയാളെ കെ സി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 15 ന് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇന്സ്റ്ററ്റ്യൂട്ടിലെ…
Read Moreവൻ സുരക്ഷാ വീഴ്ച;കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക വാഹനം ഏർപ്പാടാക്കാം എന്ന വാഗ്ദാനം പാഴായി; ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ച് വിദ്യാർത്ഥികൾ;കൊറോണ രോഗബാധ മൂലം ഒരാൾ മരിച്ച ആശുപത്രിയിൽ ജോലി ചെയ്തവർ വരെ സംഘത്തിലുണ്ട്.
ബെംഗളൂരു : കലബുറഗിയിൽ നിന്ന് നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വാഹനം ഏർപ്പാടാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഇവർ ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ചു. ഉത്തര കർണാടകയിലെ കലബുറഗിയിൽ 76 കാരൻ കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധ മൂലം മരിച്ചിരുന്നു, അതേ ആശുപത്രിയിൽ ഒ.പി .വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഇന്നലെ കലബുറഗിയിൽ നിന്നും കർണാടക ആർ .ടി.സി ബസിൽ നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ്…
Read Moreആരും തിരക്കുള്ള സ്ഥലത്തേക്ക് പോകരുത് എന്ന് എല്ലാവരേയും ഉപദേശിച്ച മുഖ്യമന്ത്രി 2000 ഓളം ആളുകൾ പങ്കെടുത്ത കല്യാണച്ചടങ്ങിൽ സംബന്ധിച്ചു;വിവാദം.
ബെംഗളൂരു: വിവാഹങ്ങളിൽ ജനക്കൂട്ടം പങ്കെടുക്കരുതെന്ന കോവിഡ് പ്രതിരോധ നിർദേശത്തെ കാറ്റിൽ പറത്തി, വമ്പൻ ആഘോഷവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം. കർണാടക നിയമസഭാ കൗൺസിൽ അംഗം (എംഎൽസി) മഹന്തേഷ് കവതഗിമഠിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നു. കോവിഡിനെ തുടർന്നുള്ളസർക്കാർ മാർഗനിർദേശം മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കുംബാധകമല്ലേ എന്നാണ് ഒരു ചോദ്യം. ബൈളഗാവി ഉദയംബാന വ്യവസായ മേഖലയിലെ ഷാൻ ഗാർഡൻസിൽ നടന്ന വിവാഹത്തിനു മുഖ്യമന്ത്രി യെഡിയുരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും സന്നിഹിതരായിരുന്നു. ജനം ഒത്തു കൂടുന്ന…
Read Moreപരീക്ഷക്ക് പഠിക്കാൻ കഴിയാത്തതിനാൽ ചോദ്യപേപ്പർ ചോർന്നു എന്ന് വ്യാജ സന്ദേശമിറക്കി”പണി വാങ്ങി”പി.യു.വിദ്യാർത്ഥി.
ബെംഗളൂരു: രണ്ടാംവർഷ പി.യു. (പ്രീ-യൂനിവേഴ്‌സിറ്റി) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാജ സന്ദേശമയച്ച പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ജയനഗർ സ്വദേശിയാണ് അറസ്റ്റിലായത്. വിദ്യാർഥിയെ വിദ്യാഭ്യാസ വകുപ്പ് ഡീബാർ ചെയ്തു. പരീക്ഷയ്ക്ക് പഠിക്കാൻ കഴിയാത്തതിലുള്ള ഭയംകൊണ്ടാണ് കംപ്യൂട്ടർസയൻസ് പരീക്ഷയുടെ ചോദ്യം ചോർന്നെന്ന സന്ദേശം അയച്ചതെന്ന് വിദ്യാർഥി മൊഴിനൽകി. വെള്ളിയാഴ്ചയാണ് ശനിയാഴ്ച നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് സന്ദേശം ലഭിച്ചത്. മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു. നേരത്തേ എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഏറെ വിവാദമായിരുന്നു.…
Read Moreകോഫീഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മരണത്തിന് ശേഷം ബോർഡ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ!
ബെംഗളൂരു: ഇന്ത്യൻ വ്യവസായ ലോകം ഞെട്ടലോടെയാണ് മാസങ്ങൾക്ക് മുൻപ് കോഫി ഡേ എന്റർപ്രൈസസ് സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മരണവാർത്ത ശ്രവിച്ചത്. അദ്ദേഹം നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം, ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു . കഴിഞ്ഞവർഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജീവനൊടുക്കിയത്. സിദ്ധാർഥയുടെ മരണത്തിനു പിന്നാലെ കോഫി ഡേ എന്റർപ്രൈസസിന്റെ ബോർഡ് നടത്തിയ അന്വേഷണത്തിൽ, കമ്പനിയുടെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. 270 മില്യൻ യു.എസ്. ഡോളറി(ഏകദേശം രണ്ടായിരം കോടിയോളം രൂപ)ന്റെ കുറവാണ് ബോർഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന്…
Read Moreകോവിഡുമായി ബന്ധപ്പെട്ട് തുടർച്ചയായി പത്ര സമ്മേളനങ്ങൾ നടത്തുന്ന മന്ത്രിമാരെ വിമർശിച്ച് കുമാരസ്വാമി.
ബെംഗളൂരു : കേരളത്തിൽ ആരോഗ്യ മന്ത്രി കൊറോണ വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായി പത്രസമ്മേളനങ്ങൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു, പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനകൾ വിവാദവും ആയിരുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല, കോവിഡിനെ സർക്കാരിൻറെ പ്രചാരണ ഉപാധിയാക്കി മാറ്റരുതെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നിയമസഭാ കക്ഷി നേതാവുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ആരോഗ്യമന്ത്രി ശ്രീരാമുലുവും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകർ തുടങ്ങിയവർ സാഹചര്യങ്ങൾ വിശദീകരിക്കാൻ വെവ്വേറെ പത്രസമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണ്? ഇവർക്ക് കൈകോർത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൂടെ എന്നും കുമാരസ്വാമി ചോദിക്കുന്നു. ചിക്കബലാപ്പൂർ…
Read Moreമാസ്കും സാനിറ്റൈസറും അവശ്യസാധനങ്ങളുടെ പട്ടികയിൽ;വില കൂട്ടി വിറ്റ 215 കടകളിൽ പരിശോധന;വ്യാജ സാനിറ്റൈസറുകൾ പിടിച്ചെടുത്തു.
ബെംഗളൂരു : മാസ്ക്കുകളും സാനിറ്റൈസറുകളും മൂന്നിരട്ടി വിലയ്ക്ക് വിൽക്കുന്നെന്ന പരാതിയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ 215മെഡിക്കൽ സ്റ്റോറുകളിൽ പൊലീസ് റെയ്ഡ്. ഇവയിൽ ചിലതിനെതിരെ കേസെടുത്തു. 5 കടകളിൽ നിന്നു വ്യാജ നിർമിതമെന്നു സംശയമുള്ള 250 ബോട്ടിൽ സാനിറ്റൈസർ പിടിച്ചെടുത്തതായി റെയ്ഡിനു നേതൃത്വം നൽകിയ ക്രൈം ബ്രാഞ്ച് ഡിസിപി കുൽദീപ് ജെയിൻ പറഞ്ഞു. അടുത്ത 100 ദിവസത്തേക്ക് മാസ്ക്, സാനിറ്റൈസർ എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതുടർന്നാണ് പരിശോധന കർശനമാക്കിയത്.
Read Moreഅത്യാവശ്യമെങ്കിൽ മാത്രം നാട്ടിലേക്ക് യാത്ര ചെയ്യുക; വിവരം”ദിശ”യിൽ അറിയിക്കുക.
ബെംഗളൂരു: ബെംഗളൂരുവിൽ കൊറോണ സ്ഥിരീകരിച്ചതിനാൽ കേരളത്തിലേക്കുള്ള യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കാൻ നിർദേശം. അത്യാവശ്യത്തിനല്ലാതെ നാട്ടിലേക്ക് എത്തേണ്ടതില്ലെന്നാണ് ദിശ ഹെൽപ് ലൈനിൽ നിന്നുള്ള നിർദേശം. ബെംഗളൂരുവിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച കർണാടകയിലെ മറ്റിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർ ദിശ ഹെൽപ് ലൈൻ നമ്പറിൽവിളിച്ചറിയിക്കണം. പേരും എവിടെ നിന്നാണ് വരുന്നതെന്ന വിവരവും നൽകിയാൽ മതി. കേരളത്തിലും ബെംഗളൂരുവിലും കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ തന്നെ മുൻകരുതൽ എന്ന നിലയിലാണ് വിവരം അറിയിക്കേണ്ട്. നാട്ടിലെത്തിയശേഷം രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ കൂടി ഡോക്ടറെ കണ്ട് നിർദേശം സ്വീകരിക്കുന്നത് നല്ലതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വീട്ടിൽ…
Read More