അത്യാവശ്യമെങ്കിൽ മാത്രം നാട്ടിലേക്ക് യാത്ര ചെയ്യുക; വിവരം”ദിശ”യിൽ അറിയിക്കുക.

ബെംഗളൂരു: ബെംഗളൂരുവിൽ കൊറോണ സ്ഥിരീകരിച്ചതിനാൽ കേരളത്തിലേക്കുള്ള യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കാൻ നിർദേശം.

അത്യാവശ്യത്തിനല്ലാതെ നാട്ടിലേക്ക് എത്തേണ്ടതില്ലെന്നാണ്  ദിശ
ഹെൽപ് ലൈനിൽ നിന്നുള്ള
നിർദേശം.
ബെംഗളൂരുവിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച കർണാടകയിലെ മറ്റിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർ ദിശ ഹെൽപ് ലൈൻ നമ്പറിൽവിളിച്ചറിയിക്കണം.

പേരും എവിടെ നിന്നാണ് വരുന്നതെന്ന വിവരവും നൽകിയാൽ മതി.

കേരളത്തിലും ബെംഗളൂരുവിലും കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ തന്നെ മുൻകരുതൽ എന്ന നിലയിലാണ് വിവരം അറിയിക്കേണ്ട്.

നാട്ടിലെത്തിയശേഷം രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ കൂടി ഡോക്ടറെ കണ്ട് നിർദേശം സ്വീകരിക്കുന്നത് നല്ലതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വീട്ടിൽ തുടരാൻ ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ അത് പാലിക്കണം.

വീട്ടിലെത്തി ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരണം.

അതിനാൽ തന്നെ അത്യാവശ്യക്കാർ അല്ലാത്തവർ കേരളത്തിലേക്കും തിരിച്ച് ബെംഗളുരുവിലേക്കുമുള്ള
യാത്ര ഒഴിവാക്കണം.

നാട്ടിലെത്തിയാലും പൊതുപരിപാടികളിൽനിന്നോ ആളുകൾ കൂടിചേരുന്ന സ്ഥലങ്ങളിലോ പോകുന്നത് കുറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ദിശ കോൾ സെന്റർ കോവിഡ്
ഹെൽപ് ലൈൻ നമ്പറുകൾ:
0471 2309250, 0471 2309251, 0471
2309252, 0471 2309253, 0471
2309254, 0471 2309255, 1056
(ടോൾ ഫ്രീ).

എന്താണ് ദിശ: കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷൻ്റെ താഴെ വരുന്ന നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഏർപ്പെടുത്തിയ സംവിധാനമാണ് “ദിശ”. രാജ്യത്തെ വിവിധ ഭാഷകളിൽ സംവദിക്കുന്ന ദിശയുടെ മുഴുവൻ പേര് “ഡയറക്റ്റ് ഇൻ്റെർവെൻ സിസ്റ്റം ഫോർ ഹെൽത്ത് അവയർനെസ് ” (DISHA)..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us