പരീക്ഷക്ക് പഠിക്കാൻ കഴിയാത്തതിനാൽ ചോദ്യപേപ്പർ ചോർന്നു എന്ന് വ്യാജ സന്ദേശമിറക്കി”പണി വാങ്ങി”പി.യു.വിദ്യാർത്ഥി.

ബെംഗളൂരു: രണ്ടാംവർഷ പി.യു. (പ്രീ-യൂനിവേഴ്‌സിറ്റി) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാജ സന്ദേശമയച്ച പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ജയനഗർ സ്വദേശിയാണ് അറസ്റ്റിലായത്.

വിദ്യാർഥിയെ വിദ്യാഭ്യാസ വകുപ്പ് ഡീബാർ ചെയ്തു.

പരീക്ഷയ്ക്ക് പഠിക്കാൻ കഴിയാത്തതിലുള്ള ഭയംകൊണ്ടാണ് കംപ്യൂട്ടർസയൻസ് പരീക്ഷയുടെ ചോദ്യം ചോർന്നെന്ന സന്ദേശം അയച്ചതെന്ന് വിദ്യാർഥി മൊഴിനൽകി.

വെള്ളിയാഴ്ചയാണ് ശനിയാഴ്ച നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് സന്ദേശം ലഭിച്ചത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു.

നേരത്തേ എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഏറെ വിവാദമായിരുന്നു. ചോദ്യപേപ്പറിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് നാലു വിദ്യാർഥികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഒട്ടേറെ വിദ്യാർഥികൾ ഉൾപ്പെട്ട വാട്ട്‌സാപ്പ്‌ ഗ്രൂപ്പിന്റെ അഡ്മിൻമാരായിരുന്നു വിദ്യാർഥികൾ.

മാതൃകാപരീക്ഷയായതിനാൽ കുട്ടികളെ താക്കീത് നൽകി വിട്ടയച്ചു.

ശക്തമായ സുരക്ഷാസംവിധാനമാണ് ഇത്തവണ പി.യു.സി. പരീക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. പരീക്ഷാഹാളിനുസമീപം മൊബൈൽഫോൺ, വാച്ച് മുതലായവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

മുഴുവൻ പരീക്ഷാഹാളിലും സി.സി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജി.പി.എസ്. സംവിധാനമുള്ള വാഹനത്തിലാണ് ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നത്. കോപ്പിയടി തടയുന്നത് ലക്ഷ്യമിട്ട് പരീക്ഷാകേന്ദ്രങ്ങളിൽ മിന്നൽപരിശോധന നടത്താൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts