ബെംഗളൂരു: കൊറോണ പ്രതിരോധത്തിന്റെഭാഗമായി ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോൾ കൊച്ചുമകനോടൊപ്പം ദേശീയപാതയിൽ കളിവണ്ടിയോടിച്ച് കർണാടക എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്.ആർ. ശ്രീനിവാസ്. ശനിയാഴ്ചയാണ് ഗുബ്ബി എം.എൽ.എ.യായ ശ്രീനിവാസ് കൊച്ചുമകനോടൊപ്പം ദേശീയപാതയിലിറങ്ങിയത്. റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കളിവണ്ടിയിൽ കൊച്ചുമകനെയിരുത്തി റോഡിലൂടെ ഓടിക്കുന്ന എം.എൽ.എ.യുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിലാണ് ആദ്യം പ്രചരിച്ചത്. തുമകൂരു എസ്.പി. ഓഫീസിന് തൊട്ടരികത്താണ് എംഎൽ.എ.യുടെ ഈ നിയമലംഘനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ പോലീസും എം.എൽ.എ.യെ വിലക്കിയില്ലെന്ന് ആരോപണമുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സർക്കാർനിർദേശം ലംഘിച്ചെന്നും കർശന നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾ…
Read MoreDay: 30 March 2020
കർണാടകയിൽ ഇന്ന് 5 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു;ആകെ കോവിഡ് ബാധ 88 ആയി.
ബെംഗളൂരു : കർണാടകയിൽ ഇന്ന് 5 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 88 ആയി. ഇതിൽ മരിച്ച 3 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 5 പേരും ഉൾപ്പെടുന്നു. ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇന്ന് സ്ഥിരീകരിച്ച കോവിഡ്-19 കേസുകൾ താഴെ. രോഗി 84 : തുമക്കുരുവിലെ 13 വയസ്സുകാരൻ, രോഗി 60 ൻ്റെ മകൻ ആണ്. തുമക്കുരുവിൽ ചികിൽസയിലാണ്. രോഗി 85: നഞ്ചൻഗുഡ് സ്വദേശിയായ 32 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ…
Read Moreവിശക്കുന്നവര്‍ക്കായി അടുക്കള ഒരുക്കി കേരള സമാജം.
ബെംഗളൂരു : ലോക് ഡൌണ്‍ മൂലം കഷ്ടത്തിലായ ദിവസ കൂലിക്കാര്‍ക്കും വഴിയോര താമസക്കാർക്ക് ഉച്ചഭക്ഷണമൊരുക്കി ബെംഗളൂരു കേരള സമാജം മാതൃകയാകുന്നു. കെ ആര് പുരത്തും വൈറ്റ് ഫീല്‍ഡിലുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം തയ്യാറാക്കുന്നത് . കെ ആര് പുരം സോണ്‍ ചെയര്മാന് ഹനീഫ് , വൈസ് ചെയര്മാന് ദിനേഷ് ,ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണരാജപുരത്തും പരിസരപ്രദേശങ്ങളിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത് . വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്മാന് ഡി ഷാജി, കണ്‍വീനര്‍ അനില്‍ കുമാര്‍, ജിജോ ജോസ് എന്നിവയുടെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തും…
Read More21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം.
ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗൺ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാർത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബപറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോർട്ടുകൾ കണ്ടിട്ട് അദ്ഭുതം തോന്നുന്നു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. I’m surprised to see such reports, there is no such plan of extending the lockdown: Cabinet Secretary Rajiv…
Read Moreഅടിയന്തിര സാഹചര്യമുണ്ടായാൽ ഹോട്ടലുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ തയ്യാറായി സർക്കാർ.
ബെംഗളൂരു:അടിയന്തരസാഹചര്യമുണ്ടാവുകയാണെങ്കിൽ നിരീക്ഷിക്കേണ്ടട വരെ മാറ്റിപ്പാർപ്പിക്കാൻ നഗരത്തിലെ ലോഡ്ജുകൾ ഏറ്റെടുത്ത് ആരോഗ്യവകുപ്പ്. വിവിധ ഭാഗങ്ങളിലെ 17 ഹോട്ടലുകളാണ് ആദ്യഘട്ടമെന്നനിലയിൽ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ 1200-ഓളം രോഗികളെ ഈ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഗം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലെത്തിയാൽമാത്രമായിരിക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടിവരിക. മുന്നൊരുക്കമെന്നനിലയിലാണ് ഈ ലോഡ്ജുകൾ ഏറ്റെടുത്തിരിക്കുന്നത്. സുധാമ നഗറിലെ സബർവാൾ റെസിഡൻസി, മഡിവാളയിലെ എമിറേറ്റ്സ് ഹോട്ടൽ, കോറമംഗലയിലെ എംപയർ, സിലിക്രസ്റ്റ്, ജയനഗറിലെ ഒയോ അമേതിസ്റ്റ്, ഗാന്ധിനഗറിലെ രാമകൃഷ്ണ, അനന്ത് റാവു സർക്കിളിലെ ഹോട്ടൽ സിറ്റാഡെൽ, ഫ്രീഡം പാർക്കിനുസമീപത്തെ ലിഖിത് ഇന്റർനാഷനൽ, റേസ് കോഴ്സ്…
Read More