തിരുവനന്തപുരത്ത് പോയി സംസ്ഥാനത്ത് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;ഇന്നത്തെ 7 കേസുകള്‍ അടക്കം കര്‍ണാടകയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 83 പേര്‍ക്ക്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 പുതിയ കോവിഡ്-19 ബാധ കൂടി സ്ഥിരീകരിച്ചു.ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. ഇതില്‍ 3 പേര്‍ മരണപ്പെട്ടു,5 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 75 പേര്‍. ഇന്ന് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങള്‍ താഴെ: രോഗി 77: നഞ്ചൻഗുഡ് സ്വദേശിയായ 39 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രോഗി 78: മൈസുരു സ്വദേശിയായ 38 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു,രോഗി 52 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിരുന്നു. രോഗി 79 :…

Read More

ബില്‍ അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടില്ല,ആശ്വാസവുമായി ബി.ഡബ്ല്യു.എസ്.എസ്.ബി.

ബെംഗളൂരു: രാജ്യം മുഴുവന്‍ ലോക്ക് ഔട്ട്‌ പ്രഖ്യാപിച്ചതോടെ ജോലിയും വേതനവും നഷ്ട്ടപ്പെട്ടവര്‍ നിരവധിയാണ്,ഇങ്ങനെ ഉള്ളവര്‍ക്ക് ആശ്വാസമായാണ് ബി.ഡബ്ലിയു.എസ്.എസ്.ബി (ബെംഗളൂരു വാട്ടര്‍ ആന്‍ഡ്‌ സീവേജ് ബോര്‍ഡ്‌) മുന്നോട്ടു വന്നിരിക്കുന്നത്. നഗരത്തില്‍ 10 ലക്ഷത്തില്‍ അധികം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജല വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് ബില്ലിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇപ്പ്രാവശ്യം ബില്‍ അടച്ചിട്ടില്ല എങ്കിലും ജല വിതരണ കണക്ഷന്‍ വേര്‍പെടുത്തുകയില്ല എന്ന് ബി.ഡബ്ലിയു.എസ്.എസ്.ബി ഉറപ്പു നല്‍കുന്നു. 100 കോടി രൂപയോളം ബി.ഡബ്ലിയു.എസ്.എസ്.ബിക്ക് ബില്ലിനത്തില്‍ ഓരോ മാസവും ലഭിക്കാറുണ്ട്. ജല വിതരണ കണക്ഷന്‍ വേര്‍പെടുത്തുകയില്ല എന്ന് ഉറപ്പു നല്‍കിയിട്ടും…

Read More

“കൊറോണ വാരിയര്‍” ആകാന്‍ തയ്യാറായി 12000 ല്‍ അധികം യുവാക്കള്‍.

ബെംഗളൂരു: സര്‍ക്കാരുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി 12000ല്‍ അധികം യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ ലോക്ക് ഔട്ട്‌ സമയത്ത് എല്ലാവരും കൃത്യ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കുക,ഇല്ലങ്കില്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക ,ഭക്ഷണം ലഭിക്കാത്തവര്‍ക്ക്‌ ഇന്ദിര കാന്റീനില്‍ നിന്നും പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുക,കടകള്‍ക്ക് മുന്‍പില്‍ ആവശ്യമെങ്കില്‍ ദൂരം നിലനിര്‍ത്താന്‍ ആവശ്യമായ വൃത്തങ്ങള്‍ വരക്കുക …അങ്ങനെ നിരവധി ജോലികള്‍ ആണ് ഈ യുവാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായതും ഭയപ്പെടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.…

Read More

“ഈ പോരാട്ടത്തിൽ നിങ്ങൾ തനിച്ചല്ല” സാധാരണ തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ “ഹംഗർ ഹെൽപ് ലൈൻ”നമ്പർ.

ബെംഗളൂരു: കൊറോണ ജാഗ്രതയുടെ ഭാഗമായി നഗരവാസികൾ വീട്ടിലിരിക്കുമ്പോൾ നഗരത്തിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ ബെംഗളൂരു കോർപ്പറേഷനും. In view of the #CoronaLockdown, Govt. of Karnataka has launched a ‘Hunger Helpline’ – 155214 to ensure food supply to the stranded migrant workers. This helpline no (155214) will direct them to the nearest food distribution center for availing a cooked meal.#IndiaFightsCorona pic.twitter.com/Ut7JdcJVbk — M Goutham Kumar (@BBMP_MAYOR) March…

Read More

പുതിയ അദ്ധ്യായന വർഷത്തിനായി അഡ്മിഷന് തിരക്ക് കൂട്ടി സ്കൂളുകൾ;എല്ലാം നിർത്തിവക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും പ്രവേശന നടപടികൾ താത്‌കാലികമായി നിർത്തിവെക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് സംസ്ഥാനത്തെ എൽ.കെ.ജി., ഒന്നാം ക്ലാസ് പ്രവേശന നടപടികൾ പൂർത്തിയാകുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന നടപടി നിർത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്വകാര്യ സ്കൂളുകൾക്കും സർക്കാർ സ്കൂളുകൾക്കും ഇത് ഒരുപോലെ ബാധകമാണ്. സ്കൂൾ മാറി മറ്റ് സ്കൂളുകളിലെ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നേടുന്നതുമായി ബന്ധപ്പെട്ട നടപടികളും നിർത്തിവെക്കണം. അതേസമയം സർക്കാർ നിർദേശം ലംഘിച്ച് ചില സ്കൂളുകൾ പ്രവേശന നടപടികൾ തുടരുന്നതായി ആരോപണമുണ്ട്.…

Read More
Click Here to Follow Us