നഗരത്തില്‍ 17 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു;കൂടുതല്‍ പേര്‍ ചികിത്സയില്‍.

 

ബെംഗളൂരു : നഗരത്തിൽ കോളറ രോഗ ബാധിതരുടെ എണ്ണം പതിനേഴ് ആയി വർധിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി ബിബിഎംപി.

കൊറോണ ഭീതിക്ക് ഒപ്പം കോളറ കൂടി  പടർന്നുപിടിക്കുന്നത് നഗരവാസികളെ വളരെയധികം  ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

വയറുവേദനയും വയറിളക്കവും ഉള്ള രോഗലക്ഷണങ്ങളും ആയി നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മഹാദേവപുര, സർജപുര, കോറമംഗല, എച്ച് എസ് ആർ ലേ ഔട്ട്, ബാഗലൂർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തട്ടുകടകളും മറ്റു വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്ന തുടരുകയാണെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസർ വിജയേന്ദ്ര പറഞ്ഞു.

അതേസമയം വഴിയോര തട്ടുകടകൾ വ്യാപകമായി ഒഴിപ്പിക്കാനുള്ള ബിബിഎംപി കമ്മീഷണർ ബി എസ് അനിൽകുമാർ ൻ്റെ ഉത്തരവിനെ ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

ബാക്ടീരിയ പടർന്നുപിടിക്കുന്നത് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താതെ, കണ്ണുമടച്ച് ചെറുകിട വ്യാപാരികൾക്ക് എതിരെ നടപടി എടുക്കുകയായിരുന്നു എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us