ബെംഗളൂരുവിൽ നിന്ന് കാർവാറിലേക്കുള്ള പുതിയ ട്രെയിൻ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

  ബെംഗളൂരു : യശ്വന്ത്പുര-കാർവാർ എക്സ്പ്രസ് (16595-96),കാർവാറിലേക്കുള്ള പുതിയ ട്രെയിൻ മുഖ്യമന്ത്രി യെഡിയൂരപ്പ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി സന്നിഹിതനായിരുന്നു. യശ്വന്ത്പുരയിൽ നിന്നു വൈകിട്ട് 6.45നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 8.25നു കാർവാറിലെത്തും. ചിക്കബൊനവാര, ചന്നരായപട്ടണ,ഹാസൻ, സകലേഷ്പുര, സുബ്രമണ്യറോഡ്, കാണിയുരു, കാബക പുത്തൂർ, ബന്ത്വാൾ,സൂറത്കൽ, മുൾകി, ഉഡുപ്പി,ബാർകൂർ, കുന്ദാപുര, മൂകാംബി ക റോഡ് ബെള്ളൂർ, ഭട്കൽ, മുരുദേശ്വർ, ഹൊന്നാവർ, കുംട,ഗോകർണ റോഡ്, അങ്കോളഎന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. വൈകിട്ട് 6നു പുറപ്പെട്ട് രാവിലെ 8ന് യശ്വന്ത്പുരയിലെത്തും. ബെംഗളൂരുവിൽ നിന്നു മൂകാംബിക,…

Read More

ഡയറി സർക്കിളിന് സമീപം സ്ഫോടനം;ഒരാളുടെ കാല് തകർന്നു.

  ബെംഗളൂരു : നഗരമധ്യത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ കാല് തകർന്നു. ഇന്ന് നഗരത്തെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിൽ നരസിംഹയ്യ (50) എന്ന ആളുടെ കാൽ ആണ് തകർന്നത്. ഡയറി സർക്കിളിന് സമീപം ഉണ്ടായിരുന്ന കുപ്പയിലാണ് സ്ഫോടനം നടന്നത്, ഡി.സി.പി ശ്രീനാഥ് ജോഷി സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. പാതയരികത്തെ ഓടയിൽ ഉണ്ടായിരുന്ന കെമിക്കൽ ആണ് പൊട്ടിത്തെറിക്ക് കാരണം എന്ന് പരിശോധനയിൽ കണ്ടെത്തി.ഗ്രാനൈറ്റ് മുറിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആണ് പൊട്ടിത്തെറിച്ചത്. സാരമായി പരിക്കു പറ്റിയ നരസിംഹയ്യയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read More

ഇനി വരി നിൽക്കേണ്ട;നാഗർ ഹൊളെ കടുവാ സങ്കേതത്തിലേക്കുള്ള ടിക്കറ്റുകൾ ഇനി മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യാം.

  ബെംഗളൂരു : നാഗർഹോളെ കടുവസങ്കേതത്തിൽ സന്ദർശകർക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ആരംഭിച്ചു. തിരക്ക് കാരണം സങ്കേതത്തിലെത്തുന്നവർ ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്നതായുള്ള പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനത്തിന് തുടക്കമിട്ടത്. കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം തുടരുമെന്ന് കടുവ സങ്കേതം ഡയറക്ടർ മഹേഷ് കുമാർ പറഞ്ഞു. വെബ്സൈറ്റ്: www.nagarholetigerreserve.com

Read More

പ്രമാദമായ ഹൈദരാബാദ് ദുരഭിമാനക്കൊലക്കേസിലെ മുഖ്യപ്രതിയും, യുവതിയുടെ പിതാവുമായ മാരുതി റാവു ആത്മഹത്യ ചെയ്തു;പിതാവ് മരിച്ചത് കുറ്റബോധത്താലെന്ന് മകൾ.

ഹൈദരാബാദ്: തെലങ്കാനയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലയിലെ മുഖ്യപ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. നൽഗോണ്ട സ്വദേശി പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാരുതിറാവുവിനെയാണ് ഹൈദരാബാദിലെ ചിന്താൽബസ്തിയിലെ ആര്യ വൈസ ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ഞായറാഴ്ച രാവിലെ മാരുതി റാവുവിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ആര്യവൈസ്യ ഭവൻ ജീവനക്കാരെ വിവരമറിയിച്ചു. ഇവർ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മാരുതി റാവുവിനെ അവശനിലയിൽ കണ്ടെത്തിയത്. ഒസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മകൾ അമൃതവർഷിണിയുടെ ഭർത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ…

Read More

ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത;മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ സ്വതന്ത്ര ട്രെയിൻ.

  ബെംഗളുരു : യശ്വന്ത്പുരയിൽ നിന്നു കാർവാറിലേക്കു പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ, മലയാളികൾക്കു സന്തോഷ വാർത്തയായി ബെംഗളൂരു- മംഗളൂരു കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ സ്വതന്ത്ര ട്രെയിനായി സർവീസ് നടത്തും. ഇതുവരെ ഈ ട്രെയിൻ മംഗളുരുവിലെത്തി ഒരു ഭാഗം കാർവാറിലേക്കും (16513-14, 16523-24) മറ്റൊരു ഭാഗം കണ്ണൂരിലേക്കും (16511-12, 16517-18) സർവീസ് നടത്തുകയായിരുന്നു പതിവ്. ഇതിൽ കാർവാറിലേക്കുള്ള ട്രെയിൻ പിൻവലിച്ച് ഇവിടേക്കു നാളെ മുതൽ പുതിയ യശ്വന്ത്പുര-കാർവാർ പ്രതിദിന എക്സ്പ്രസ് (16595-96) സർവ്വീസ് നടത്തും. ഇതോടെ ഈ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് മംഗളൂരു…

Read More
Click Here to Follow Us