ബെംഗളുരു : രാവിലെ 8നുകണ്ണൂരിലെത്തും വിധം യശ്വന്ത് പൂർ-കണ്ണൂർ എക്സ്പ്രസിന്റെ(16527) സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ടു മലബാർ യാത്രക്കാരുടെ കൂട്ടായ്മ.
മുൻപു12 മണിക്കൂർ എടുത്തിരുന്ന ട്രെയിനിന്റെ സമയക്രമം പലതവണയായി റെയിൽവേ മാറ്റിയതോടെ, ഇപ്പോൾ 14 മണിക്കൂറെടുത്ത് രാവിലെ 9.50നാണ് കണ്ണൂരിലെത്തുന്നത്.
മറ്റു സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കായി പിടിച്ചിടുന്നതിനാൽ പലപ്പോഴും അരമണിക്കുറോളം വൈകാറുമുണ്ട്.
ഇതേ തുടർന്നു രാവിലെ നാട്ടിലെത്താൻ
ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
മുൻപത്തെപ്പോലെ ട്രെയിൻ രാവിലെ
8ന് എത്തും വിധം സമയം പുനഃകമീകരിക്കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂർ മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (ബിഎംടിആർപിഎഫ്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ,
പാസഞ്ചേഴ്സ് അംനെറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻ പി.കെ.
കൃഷ്ണദാസ്, എം.കെ.രാഘവൻ
എംപി, റെയിൽവേ അധികൃതർ
എന്നിവർക്കു നിവേദനം സമർപ്പിച്ചു.