ബെംഗളുരു :കൂട്ടാളികളുടെ സഹായത്തോടെ പൊലീസിനെ ആക്രമിച്ചുകടന്നുകളയാൻ ശ്രമിച്ച ഗുണ്ടാനേതാവ് ഭരത് (സ്ലംഭരത് -34)ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിൽ അറസ്റ്റിലായ ഇയാളെ നഗരത്തിലേക്കു കൊണ്ടുവരുമ്പോൾ ഇന്നലെ പുലർച്ചെ 5 ന് പീനിയയിൽ ഗുണ്ടാസംഘം വളയുകയായിരുന്നു. 2 കാറുകളിലെത്തിയ ഗുണ്ടകൾ പൊലീസിനു നേരെ നിറയൊഴിച്ചു. ഇതിനിടെ,ഭരത് കോൺസ്ട്രബിളിന്റെ കൈ കടിച്ചു മുറിച്ചോടി കാറിൽ കയറി. ഇയാളെ ഹൈസറഘട്ട സോളെദേവനഹള്ളിയിൽ കണ്ടെത്തിയതായി സന്ദേശം ലഭിച്ചയുടൻ രാജഗോപാൽ നഗർ പൊലീസ്എത്തി വളഞ്ഞു. തുടർന്ന് ഭരത്തും സംഘവും പൊലീസിനു നേർക്കു വെടിയുതിർത്തപ്പോഴാണു തിരികെ വെടിവച്ചതെന്നു ബെംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി ശശികുമാർ അറിയിച്ചു. ആശുപ്രതിയിൽ…
Read MoreDay: 28 February 2020
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും,അവിടെല്ലാം കിടിലൻ ഹൈസ്പീഡ് വൈഫൈ വരുന്നു.
ബെംഗളൂരു നഗരത്തിൽ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയുമായി ബിബിഎംപി. തിരക്കേറിയ ഇടങ്ങൾക്ക് പുറമേ പാർക്കുകൾ,കളിസ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു വൈ ഫൈ സൗകര്യം ലഭ്യമാക്കുക. ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം, പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപവീതം ഈടാക്കുന്നതാണ് പദ്ധതി. വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിനു സ്വകാര്യ ഏജൻസിയിൽ നിന്ന് ഓരോന്നിനും 10,000 രൂപവീതമാണ് വാടക ഇനത്തിൽ ബിബിഎംപി ഈടാക്കുക. 5 വർഷത്തേക്കാണു കരാർ നൽകിയിരിക്കുന്നത്. ഓരോ ഹോട്ട് സ്പോട്ടിൽ നിന്നും 3 കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സിഗ്നലുകൾ ലഭ്യമാകും. ഐടി…
Read Moreഡൽഹി കലാപം സാന്ത്വന പ്രവർത്തനത്തിന് തയ്യാറെടുത്ത് ഓൾ ഇന്ത്യ കെഎംസിസി
ബെംഗളൂരു : വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ പ്രാണഭയത്തോടെ കഴിയുന്ന ഡൽഹി ജനതയുടെ മുന്നിൽ സാന്ത്വനവുമായി എ ഐ കെ എം സി സി പ്രതിനിധി സംഘം എത്തി. കൊല്ലപ്പെട്ടവരുടെയും നാശനഷ്ടം സംഭവിച്ചവരുടെയും വീടുകൾ സംഘം സന്ദർശിച്ചവരുന്നുണ്ട്. കലാപത്തിനിരയായവരെ സാന്ത്വനിപ്പിക്കാനും നഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ഇന്ന് കാലത്താണ് കെഎംസിസിയുടെ പ്രതിനിധിസംഘം ബംഗളൂരുവിൽ നിന്നും ഡൽഹിയിലെത്തിയത് . ഈസ്സ ടിടികെ ടി സി മുനീർ ഹനീഫ് കല്ലക്കൻ അയാസ് നീലസാന്ദ്ര സുബൈർ കായക്കൊടി സിറാജ് ഡംലൂർ തുടങ്ങിയവർ ഡൽഹി കെഎംസിസി നേതാവ് അഡ്വക്കേറ്റ് ഹാരിസ് ബീരാൻ്റെയും ഹലീം…
Read Moreശിവമൊഗ്ഗ ടൗൺ -ചെന്നൈ എക്സ്പ്രസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ബെംഗളൂരു: ആഴ്ചയിൽ 2 ദിവസമാക്കി സർവീസ് ദീർഘിപ്പിച്ച ശിവമൊഗ്ഗ ടൗൺ -ചെന്നെ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വിഡിയോ കോൺഫറൻസിങ് മുഖേനയായിരുന്നുഫ്ലാഗ് ഓഫ്. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി മുഖ്യാതിഥിയായിരുന്നു. ശി വമൊഗ്ഗ-ചെന്നെ തത്കാൽ എക്സ്പ്ര സ് (06221) തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11.55ന് ശിവമൊഗ്ഗയിൽ നിന്നു പുറപ്പെട്ട് ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 11.15ന് ചെന്നെയിലെത്തും. ചെന്നെ-ശിവമൊഗ്ഗ തത്കാൽഎക്സ്പ്രസ് (06222) ചൊവ്വ,ശനി ദിവസങ്ങളിൽ വൈകിട്ട് 3ന് ചെന്നൈയിൽ നിന്ന് പുറപെട്ട ബുധൻ ഞായർ…
Read Moreതൊഴിലിൽ ശ്രദ്ധയില്ലാതെ മോഷ്ടാവ് ഉറങ്ങിപ്പോയി;രാവിലെ എഴുന്നേറ്റ വീട്ടുകാർ മോഷ്ടാവിനെ കൈകാര്യം ചെയ്തു.
ബെംഗളൂരു : കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയ മോഷ്ടാവിനെ വീട്ടുകാർ കയ്യോടെ പിടികൂടി ദക്ഷിണ. കന്നഡ ജില്ലയിൽ വീടിൻറെ മേൽക്കൂര ഇളക്കി അകത്തു കടന്ന ബിഹാർ സ്വദേശി അനിൽ സഹാനിയാണ് സോഫയിൽ കിടന്ന് ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ വീടിൻറെ മേൽക്കൂര ഇളകിയത് കണ്ട് നടത്തിയ പരിശോധനയിലാണ് അജ്ഞാതൻ വീടിനുള്ളിൽ കിടന്നുറങ്ങുന്നത് കണ്ടെത്തിയത്. വിളിച്ചുണർത്തി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Moreഇനി ഷെയർ ചെയ്യേണ്ട… ഒരിക്കലും തിരിച്ചു വരാത്തിടത്തേക്ക് ദേവനന്ദന യാത്രയായി…
കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനു പുറത്തിറങ്ങി. ഈസമയം ദേവനന്ദ…
Read More