ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്നലെ കെ.എസ്.ആർ.ടി.സി ബസിൽ പുറപ്പെട്ട് ഇന്ന് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു.
എല്ലാവരും മലയാളികളാണ്.
19 പേരാണ് മരിച്ചത് 15 പുരുഷൻമാരും 4 സ്ത്രീകളും. 2 പേരുടെ നില ഗുരുതരമായി തുടരുന്നു.20 ഓളം പേർക്ക് പരിക്കുണ്ട്.
എറണാകുളം ഏരമംഗലം മാത്യുവിന്റെ മകൻ എംസി മാത്യു (30), ബെംഗളുരു സ്വദേശി മണികണ്ഠന്റെ മകൾ മാനസി മണികണ്ഠൻ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകൾ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂർ കൊള്ളനൂർ
വീട്ടിൽ കെ.വി. അനു (25), തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ മുഹമ്മദ് അലിയുടെ മകൻ നസീഫ് മുഹമ്മദാലി (24), തൃശൂർ വളപ്പിൽ പുരനായി വളപ്പിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25), തുറവുർ മൂപ്പൻകവല കിടങ്ങൻ വീട്ടിൽ ഷാജുവിന്റെ മകൻ ജിൻസ് മോൻ ഷാജു (24), പാലക്കാട് തിരുവേഗപ്പുറ കൊണ്ടപ്പുറത്ത് കളത്തിൽ ശശിധരന്റെ മകൻ രാകേഷ്(25), കണ്ണൂർ പയ്യന്നൂർ സ്വദേശി സനൂപ്(30), തൃശൂർ അരിമ്പൂർ സ്വദേശി കെ.ഡി.യേശുദാസ്(38),തൃശൂർ ബാലുവിന്റെ മകൻ ജോഫി സി. പോൾ (30), പാലക്കാട് ശാന്തികോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി (61), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (39), ഡ്രൈവർ എറണാകുളം പെരുമ്പാവൂർ പുല്ലുവഴി വളവന്നത്ത് വീട്ടിൽ വി.ഡി.ഗിരീഷ് (43), ഡ്രൈവർ അരകുന്നം വള്ളത്തിൽ രാജന്റെ മകൻ വി.ആർ.ബൈജു (47), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ഉദയ നിവാസിൽപൊൻകൃഷ്ണന്റെ മകൻ ശിവകുമാർ(35), കർണാടകയിൽ താമസിക്കുന്ന തൃശൂർ സ്വദേശി മേലയ്ക്കൽ കിരൺ കുമാർ (33), എറണാകുളം സ്വദേശി പി.ശിവശങ്കരൻ(40) എന്നിവരാണ് മരിച്ചത്.