ബെംഗളൂരു : വേഗ രാജാവ് ഹുസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്ന ശ്രീനിവാസ ഗൗഡ പ്രശസ്തിയുടെ വളരെ വേഗത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ഇരുപത്തെട്ടു വയസുള്ള ഈ നാട്ടുമ്പുറത്തുകാരന് ഇന്ത്യൻ ഹുസൈൻ ബോൾട്ട് എന്ന വിശേഷണവും കിട്ടിക്കഴിഞ്ഞു .കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ പെടുന്ന മൂഡിബിദ്രി സ്വദേശിയായ ഗൗഡ കമ്പാളയിൽ മിന്നൽ പ്രകടനം കാഴ്ചവെച്ചതോടെയാണ് താരമായത് .
13.62 സെക്കന്റുകൊണ്ടാണ് ഈ യുവാവ് 142.5 മീറ്റർ ദൂരം പിന്നിട്ടത് .അതും ചെളിയിൽ കാളയെ തെളിച്ചുകൊണ്ട് !.രൺദീപ് ഹൂഡയും ആനന്ദ് മഹീന്ദ്രയും ട്വീറ്ററിൽ എഴുതിയത് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ ശ്രദ്ധയിൽ പെട്ടു .അദ്ദേഹം ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്തു ഗൗഡയെ സായ് ആസ്ഥാനത്തു എത്തിക്കുകയാണ് .
വിദഗ്ധ കോച്ചുകളുടെ സേവനം ശ്രീനിവാസ ഗൗഡയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
വർഷങ്ങളായി കെട്ടിട നിർമ്മാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കമ്പാളയുടെ ചെളിയിൽ ഇറങ്ങുന്നത്.
ഇതുവരെ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.I’ll call Karnataka’s Srinivasa Gowda for trials by top SAI Coaches. There’s lack of knowledge in masses about the standards of Olympics especially in athletics where ultimate human strength & endurance are surpassed. I’ll ensure that no talents in India is left out untested. https://t.co/ohCLQ1YNK0
— Kiren Rijiju (@KirenRijiju) February 15, 2020