സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക;സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഷെയർ ചെയ്യുക.

ബെംഗളൂരു : സമൂഹത്തിലെ ഭീതിയിലാഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഓരോ സമൂഹ മാധ്യമ ഉപയോക്താക്കളും സ്വയം മാറി നിൽക്കുക.

നഗരത്തിലെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്, നഗരത്തിലെത്തിയ കോഴിയിറച്ചിയെ കുറിച്ചാണ് വാർത്ത, ഇങ്ങനെ ഒരു വിഷയം ഇതുവരെ ആരോഗ്യ വകുപ്പ് അധികാരികളിൽ നിന്ന് സ്ഥിരീകരിച്ചിട്ടില്ല, അതിനർത്ഥം ഇത് വ്യാജവാർത്തയാണ് എന്ന് തന്നെയാണ്.

ഇത്തരം വാർത്തകൾ ഉണ്ടാക്കി വിടുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരെ കേസെടുക്കാൻ വകുപ്പുകൾ ഉണ്ട്, കേരളത്തിൽ അതു തുടങ്ങിക്കഴിഞ്ഞു, ചിലർക്കെതിരെ കേസെടുത്തു കഴിഞ്ഞു. മാംസാഹാരം ഇഷ്ടപ്പെടാത്ത ആരെങ്കിലും ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാൻ തയ്യാറാക്കിയ വാർത്തയായേ ഇതിനെ കാണേണ്ടു.

ഇത്തരം സന്ദേശങ്ങൾ പങ്കുവക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നത് ഭാവിയിൽ നിയമപരമായി വരാവുന്ന പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സഹായിക്കും.

മറ്റൊരു സന്ദേശമാണ് ,രസം കുടിക്കുന്നത് കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും എന്ന രീതിയിൽ പ്രചരിക്കുന്നത് ,ഇതിനൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ല എന്ന് മാത്രമല്ല ഷെയർ ചെയ്യുന്നവർക്ക് ഇത് പിന്നീട് പ്രശ്നമായും മാറാം.

സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നതിന് ആധാർ കാർഡോ മറ്റ് രേഖകളോ ആവശ്യമില്ല, അതു കൊണ്ടു തന്നെ ആർക്കും എന്ത് വ്യാജവാർത്തയും സൃഷ്ടിച്ചു വിടാവുന്ന സ്ഥലമാണ് ഇത്.

അതേ സമയം ആരും നമ്മളെ കണ്ടെത്തില്ല എന്നു കരുതി നമ്മൾ പടച്ചു വിടുന്ന ,ഷെയർ ചെയ്യുന്നതിന്റെ വിവരം ലഭിക്കാൻ സൈബർ പോലീസിനും വിദഗ്ദർക്കും മിനിറ്റുകൾ മതി എന്ന സത്യം മനസ്സിലാക്കുക.

ഇന്ന് തന്നെ തീരുമാനമെടുക്കുക ആരെങ്കിലും ഫോർവേർഡ് ചെയ്യുന്ന ഇത്തരം സന്ദേശങ്ങൾ ആധികാരികത ഉറപ്പ് വരുത്താതെ മുന്നോട്ട് ഷെയർ ചെയ്യില്ല എന്ന്. സ്വയം കുഴിയിൽ ചാടാതിരിക്കുക ,ബന്ധുക്കളെ സുഹൃത്തുക്കളേയോ കുഴിയിൽ ഇറക്കാതിരിക്കുക.

നോട്ട് : നാസ, ഐ.എസ്.ആർ.ഒ., ആരോഗ്യ വകുപ്പ് ,കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, പോലീസ് എന്നിവർ നിങ്ങളെ ഒരു സന്ദേശം അറിയിക്കേണ്ടതുണ്ടെങ്കിൽ ആദ്യം ദൃശ്യമാധ്യമങ്ങളെയോ പത്രമാധ്യമങ്ങളേയോ ആണ്, സോഷ്യൽ മീഡിയ അവസാനമേ വരുന്നുള്ളൂ, അതു തന്നെ വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് മാത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us