ബെംഗളൂരു : കർണാടകയുടെ ആദ്യ വനിതാ ഡിജിപി നീലമണി എൻ.രാജു വിരമിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രവീൺ സൂദ് പുതിയ ഡിജിപിയാവും.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് നീലമണി ഉദ്യോഗസ്ഥരെ സജ്ജരാക്കിയ അദ്ദേഹമാണ് സംസ്ഥാനത്താകെ ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്വർക്കിങ് സംവിധാനം ഏർപ്പെടുത്തിയത്.
സ്ഥാനമൊഴിയുന്ന കർണാടക കേഡർ 1983ബാച്ച് ഉദ്യോഗസ്ഥ നീലമണി ഉത്തരാഖണ്ഡ് സ്വദേശിനിയാണ്.
1964ൽ ജനിച്ച പ്രവീൺ സൂദ്,ഡൽഹി ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷം 1986ലാണ് ഐപിഎസ് നേടിയത്. 1989ൽ മൈസൂരുവിൽ എഎസ്പിയായി.
പിന്നീട്ബെള്ളാരിയിലും റായ്പൂരിലും എസ്പി.തുടർന്നു ബെംഗളൂരുവിൽ ഡിസിപി (ക്രമസമാധാനം). 2004മുതൽ 2007 വരെമൈസൂരു സിറ്റി പൊലീസ് കമ്മിഷണറുമായിരുന്നു.
വിശിഷ്ട സേവനത്തിനു 1996ൽ മുഖ്യമന്ത്രിയുടെ സ്വർണ് മെഡൽ ലഭിച്ചു.
2017ൽ ബെംഗളൂരു പൊലീസ് കമ്മിഷണറുമായി.
വനിതകളുടെ സുരക്ഷയ്ക്കായി ബെംഗളൂരുവിൽ നടപ്പാക്കിയ സുരക്ഷ മൊബൈൽ ആപ്പ്, കേരളത്തെ മാതൃകയാക്കി ഇറക്കിയ പിങ്ക് പെട്രോളിങ് (പിങ്ക് ഹൊയ്സാല) എന്നിവ യാഥാർഥ്യമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.