ബെംഗളുരു : സാഹസിക ടെലിവിഷൻ ഷോയായ “മാൻ വേഴ്സസ് വൈൽഡ്’ ചിത്രീകരണത്തിനിടെ തനിക്ക് പരുക്കേറ്റെന്ന വാർത്ത നിഷേധിച്ച് നടൻ രജനീകാന്ത്.
ബന്ദിപ്പൂർ വനത്തിൽ 2 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ അദ്ദേഹം ചെന്നെയിലേക്ക് മടങ്ങി.
കയറിനു മുകളിലൂടെ നടക്കുമ്പോൾ ചെറുതായി തെന്നിവീണതല്ലാതെ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
ഷോയുടെ അവതാരകനായ ബെയർ ഗിൽസുമൊത്തുള്ള ചിത്രീകരണം മറക്കാൻ സാധിക്കാത്ത അനുഭവമാണെന്നും രജനി
പറഞ്ഞു. “മാൻ വേഴ്സസ് വൈൽ
ഡ്’ അടുത്ത എപ്പിസോഡ് ചിത്രീകരണത്തിനായി ബോളിവഡ് താരം അക്ഷയ് കുമാർ ഇന്നലെ
ബന്ദിപ്പൂരിലെത്തി.
ബന്ദിപ്പൂരിലെ മൂലഹൊള്ള,കൽക്കരെ റേഞ്ചിലാണ് ചിത്രീകരണത്തിന്
വനംവകുപ്പ് അനുമതി നൽകിയത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബന്ദിപ്പൂരിൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതിനെതിരെ പരിസ്ഥി സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
എന്നാൽ കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകുകയാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് കടുവ സങ്കേതം ഡയറക്ടർ ബാലചന്ദ്രൻ പറഞ്ഞു ഷൂട്ടിംഗ് നടത്താനായി 10 ലക്ഷം രൂപ മുൻകൂറായി അടച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.