ജോലി കഴിഞ്ഞ് 5 മണിക്കൂർ പഠനം;സിവിൽ സർവ്വീസ് മെയിൻ പരീക്ഷ വിജയിച്ച് അഭിമുഖത്തിന് തയ്യാറെടുത്ത് ഒരു ബി.എം.ടി.സി.കണ്ടക്ടർ.

ബെംഗളൂരു : പിന്നീട് ഏറ്റവും പ്രശസ്തനായ ബി.എം.ടി.സി കണ്ടക്ടർ ആരാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ ഉള്ളൂ, സൂപ്പർ സ്റ്റാർ രജനീകാന്ത്, എന്നാൽ മണ്ഡ്യ ജില്ലയിലെ മലവള്ളിയിൽ ജനിച്ച 29 കാരനായ മധു എൻ.സി.ചരിത്രം കുറിക്കാൻ പോകുകയാണ്.

അഭിമുഖം എന്ന ഒരു കടമ്പ കൂടി കടന്നാൽ ഇദ്ദേഹത്തെ നമ്മൾ കളക്ടറായോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായോ കണ്ടേക്കാം.

അതെ 19 വയസു മുതൽ ബി.എം ടി.സി കണ്ടക്ടർ ആയി ജോലി ചെയ്തു വരുന്ന മധു പാർട്ട് ടൈം ആയി ഡിഗ്രിയെടുത്തു.

കഴിഞ്ഞ ജൂണിൽ നടന്ന യുപിഎസ് സി പ്രിലിമിനറി പരീക്ഷയിൽ വിജയിച്ച മധു ഒക്ടോബറിൽ നടന്ന മെയിൻസിലും വിജയിച്ചു മുന്നേറുകയായിരുന്നു. ഈ മാസമാണ് ഈ പരീക്ഷയുടെ റിസൽട്ട് വന്നത്.

എട്ടു മണിക്കൂർ നീളുന്ന ജോലിക്ക് ശേഷം ഏകദേശം 5 മണിക്കൂറോളം പഠനത്തിനായി മധു ചെലവിടുന്നു.

പ്രത്യേകിച്ച് കോച്ചിംഗ് ക്ലാസുകളിൽ ഒന്നും പങ്കെടുക്കാതെയാണ് മധുവിന്റെ മുന്നേറ്റം, 2014ലെ കർണാടക അഡ്മിനിസട്രേറ്റിവ് സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പിൻമാറാൻ മധു തയ്യാറല്ലായിരുന്നു. 2018ൽ യുപിഎസ് സി യും വിജയിക്കാൻ കഴിഞ്ഞില്ല, എന്നാലും ലക്ഷ്യബോധം വിട്ടില്ല.

ഈ വരുന്ന മാർച്ച് 25 ന് നടക്കുന്ന അഭിമുഖ പരീക്ഷക്ക് തയ്യാറെടുക്കുന്ന മധുവിനെ സഹായിക്കാൻ ബി.എം ടി.സിയുടെ ചീഫ് ആയ ശിഖ ഐ.എ.എസും ഉണ്ട്. ആഴ്ചയിൽ രണ്ടു മണിക്കൂർ തന്റെ സമയത്തിൽ നിന്ന് മധുവിനെ ഗൈഡ് ചെയ്യാൻ മാറ്റി വച്ചിരിക്കുകയാണ് ശിഖ ഐ എ എസ്.

നാട്ടിലുള്ള അമ്മക്കും സഹോദരങ്ങൾക്കും മധു ഏതോ പരീക്ഷ ജയിച്ചിട്ടുണ്ടെന്നറിയാം എന്നാൽ അത് എത്ര വലുതാണെന്ന് അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us