ബെംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. മലയാളിയായ കെ.ജെ ജോര്‍ജ്ജ് കര്‍ണാടകയില്‍ മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് അനധികൃത പണം സമ്പാദിച്ചെന്ന പേരിലാണ് കേസ്. വിദേശ പണവിനിമയ നിയന്ത്രണനിയമ പ്രകാരമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്. ഡി.കെ ശിവകുമാറിന് ശേഷം രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവിനാണ് ഇ.ഡി സമന്‍സ് അയക്കുന്നത്. ജോര്‍ജ്ജും കുടുംബാംഗങ്ങളും ജനുവരി 16ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. തനിക്ക് നിയമത്തിലും അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും വിശ്വാസമുണ്ടെന്നും കെ.ജെ ജോര്‍ജ് പറഞ്ഞു. കോട്ടയം സ്വദേശിയായ കെ.ജെ…
Read MoreDay: 15 January 2020
അർദ്ധരാത്രിക്ക് ചായ കുടിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്;പാക്കിസ്ഥാനികളാണോ എന്ന് ചോദിച്ചതായും ആരോപണം; സംഭവം നടന്നത് മടിവാളക്ക് സമീപം.
ബെംഗളൂരു : എസ്.ജി. പാളയയിലെ അപ്പാർട്ട് മെന്റിൽ താമസിക്കുന്ന 6 അംഗങ്ങൾ അടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഒരു മണിയോടെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങിയ ആദ്യത്തെ രണ്ടു പേരേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഈ അർദ്ധരാത്രിക്ക് നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള 2 പോലീസുകാർ ചോദിക്കുകയായിരുന്നു, ബാൽക്കണിയിൽ നിന്നു സംഭവം കണ്ട ഇയാളുടെ സഹോദരൻ എന്താണ് പ്രശ്നമെന്ന് പോലീസിനോട് ആരാഞ്ഞു.മുസ്ലീം പേരു കണ്ടതോടെ നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ എന്ന് പോലീസ് ചോദിച്ചതായി പറയുന്നു. എല്ലാവരുടേയും മൊബൈൽ പരിശോധിക്കണമെന്ന്…
Read Moreമലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത് അധികൃതർ
ബെംഗളൂരു: മലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത് അധികൃതർ. ബെംഗളൂരു വിമാനത്താവളത്തിൽ പ്രായമായ അമ്മയ്ക്കുവേണ്ടി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ് ഭീഷണിപ്പെടുത്തിയെന്നാണ് മലയാളി യാത്രക്കാരിയുടെ പരാതി. സ്വതന്ത്ര മാധ്യമപ്രവർത്തകയായ സുപ്രിയ ഉണ്ണി നായർ ട്വിറ്ററിലൂടെയാണ് പരാതിയുന്നയിച്ചത്. സംഭവം അറിഞ്ഞയുടൻ വിഷയത്തിൽ ഇടപെട്ടെന്നും പൈലറ്റിനെ താത്കാലികമായി ചുമതലയിൽനിന്ന് നീക്കിയതായി ഇൻഡിഗോ അധികൃതർ അറിയിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി വിമാനമിറങ്ങിയ ഉടൻ 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്കായാണ് സുപ്രിയ വീൽചെയർ…
Read Moreനഗരത്തിൽ നരേന്ദ്ര മോദി, അമിത്ഷാ എന്നിവർക്കെതിരേ ചുവരെഴുത്തുകൾ!!
ബെംഗളൂരു: ദേശീയ പൗരത്വപ്പട്ടിക, പൗരത്വനിയമ ഭേദഗതി എന്നിവയ്ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചർച്ച്സ്ട്രീറ്റിൽ ചുവരെഴുത്തുകൾ. ചർച്ച്സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ. ബ്രിഗേഡ് റോഡിൽനിന്ന് ചർച്ച് സ്ട്രീറ്റിലേക്കുള്ള കവാടം മുതൽ 200 മീറ്റർ ദൂരത്തിലാണ് ചുവരെഴുത്തുകൾ…
Read Moreപൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന ചുമരെഴുത്തുകളുടെ കൂടെ,രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങളും ചുമരിൽ; “കാശ്മീർ സ്വതന്ത്രമാക്കണം”എന്ന് ചുമരിൽ എഴുതിയവരെ കണ്ടെത്താൻ പോലീസ്.
ബെംഗളൂരു:പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേയും കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും ബെംഗളൂരു ചർച്ച്സ്ട്രീറ്റിൽ ചുവരെഴുത്തുകൾ (ഗ്രാഫിറ്റി). പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ചർച്ച്സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ. ബ്രിഗേഡ് റോഡിൽനിന്ന്…
Read More