കെ.എസ്.ആർ.ടി.സി.ബസ് കീഴ്മേൽ മറിഞ്ഞു;ഒരു മരണം;25 പേർക്ക് പരിക്ക്.

ബെംഗളൂരു : മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ ചന്നരായണ പട്ടണക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെ ഉണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. 25 പേർക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ദ്വാളിൽ നിന്നുള്ള അഭിഷേക് (28) ആണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ്സിൽ 46 യാത്രക്കാർ ഉണ്ടായിരുന്നു. എതിർ ദിശയിൽ പെട്ടെന്ന് കാർ വന്നതിനാൽ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നതാണ് ആദ്യ നിഗമനം.

Read More

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.

ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഹിരേക്കരൂരിൽ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരുടേ കൂടി സഹായത്തോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 20 മിനിറ്റോളം പരിശോധന നടത്തിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമിയുടെ ഹെലികോപ്റ്ററും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

Read More

കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!!

ബെംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ഹാക്ക് ചെയ്ത് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (സി.ഇ.ടി.) രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്. സ്വകാര്യ മാർക്കറ്റിങ് ഏജൻസിയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് കെ.ഇ.എ. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ശില്പ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ജൂലായ് അഞ്ചിന് വിവരങ്ങൾ ചോർത്തിയകാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും നവംബർ 21-നാണ് പരാതിനൽകിയത്. 2019-20 അധ്യയനവർഷത്തെ പ്രവേശനനടപടികൾ തുടങ്ങിയതു മുതൽ വിവരങ്ങൾ ചോർന്നിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. കെ.ഇ.എ.യിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും…

Read More

ഹുളിമാവു തടാകത്തിന്റെ ബണ്ട് തകർന്ന സംഭവം: ബി.ഡി.എ. കരാറുകാരനെതിരെ കേസെടുത്തു

ബെംഗളൂരു: ബി.ടി.എം. ലേഔട്ടിന് സമീപത്തെ ഹുളിമാവു തടാകത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വെള്ളം ജനവാസമേഖലകളിലേക്ക് ഒഴുകിയ സംഭവത്തിൽ ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കരാറുകാരൻ കാർത്തിക്കിനെതിരേ ഹുളിമാവ് പോലീസ് കേസെടുത്തു. സ്ഥലം കൗൺസിലർ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഭിത്തി തകർന്നതോടെ മലവെള്ളപ്പാച്ചിൽപോലെ വെള്ളം ദിശമാറി സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടുകളിലേക്ക് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകി എത്തിയതോടെ സാധനങ്ങൾപോലും മാറ്റാൻകഴിയാതെ ജനം കുഴങ്ങി. പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു. വെള്ളം കയറിയ വീടുകളിലുള്ളവരെ ഹുളിമാവ് ഹയർ പ്രൈമറി സ്കൂളിലും ബാഡ്മിന്റൺ കോർട്ടിലേക്കും മാറ്റി. ബൃഹദ്‌ ബെംഗളൂരു…

Read More

അടുത്ത വർഷത്തെ സംസ്ഥാനത്തെ പൊതു അവധികൾ ഇവയാണ്.

ബെംഗളൂരു : അടുത്തവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ . മകരസംക്രാന്തി – ജനുവരി 15 ശിവരാത്രി -ഫെബ്രുവരി 21 ഉഗാദി -മാർച്ച് 21 മഹാവീർ ജയന്തി- ഏപ്രിൽ 6 ദുഃഖവെള്ളി -ഏപ്രിൽ 10 അംബേദ്കർ ജയന്തി -ഏപ്രിൽ 14 മെയ് ദിനം- മെയ് 1 റമദാൻ- മെയ് 25 ബക്രീദ്- ഓഗസ്റ്റ് 1 സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15 മഹാലയ അമാവാസി- സെപ്റ്റംബർ 15 ഗാന്ധിജയന്തി -ഒക്ടോബർ 2 വിജയദശമി- ഒക്ടോബർ 26 ഈദ് മിലാദ്- ഒക്ടോബർ 30 വാല്മീകി ജയന്തി- ഒക്ടോബർ…

Read More

കൂടുതൽ കോൺഗ്രസ് എംഎൽഎമാർ തന്റെ കൂടെയുണ്ടെന്ന് വിമത എംഎൽഎമാരുടെ നേതാവും ബി.ജെ.പി സ്ഥാനാർത്ഥിയുമായ രമേഷ് ജാർക്കിഹോളി.

ബെംഗളൂരു: കോൺഗ്രസിൽനിന്ന് കൂടുതൽ എം. എൽ.എ.മാർ തന്നോടൊപ്പമുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമായ രമേശ് ജാർക്കിഹോളി. തനിക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചാൽ നഷ്ടം കോൺഗ്രസിനായിരിക്കുമെന്നും രമേശ് ജാർക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയിത് കോൺഗ്രസാണ്. ഇതിൽ ബി.ജെ.പി.ക്ക് പങ്കില്ല. മണ്ഡലത്തിലെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്നിൽ കണ്ടാണ് കോൺഗ്രസിൽനിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഹുളിമാവു തടാകത്തിലെ ബണ്ട് തകർന്നു;ബി.ടി.എം ലേ ഔട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി;ദുരന്ത നിവാരണ സേന സ്ഥലത്തെത്തി;സ്ഥിതി ഗുരുതരം.

ബെംഗളൂരു : ബന്നാർഘട്ട റോഡിന് സമീപമുള്ള ഹുളിമാവു തടാകത്തിലെ ബണ്ട് തകർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബി.ടി.എം.ലേഔട്ടിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശാരദ വിദ്യാ നികേതൻ സ്കൂൾ ,ബിലേക്കഹളളി നാനോ ആശുപത്രി, കൃഷ്ണ നഗര, ശാന്തി നികേതൻ, ഹുളിമാവു ലേഔട്ടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തടാകം വൃത്തിയാക്കുന്നതിനിടയിലാണ് ബണ്ട് തകർന്നത് എന്നാണ് ആദ്യ വിവരം. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേന ആളുകളെ വീടുകളിൽ നിന്ന് രക്ഷിച്ച് സമീപത്ത് ഹുളിമാവിൽ ഉള്ള ബാഡ്മിൻറൻ കോർട്ടിലേക്ക്…

Read More

24 മണിക്കൂറിൽ പതിനായിരം പിന്നിട്ട് “മഡിവാള ലഹള”പാട്ട് ജൈത്രയാത്ര തുടരുന്നു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾ കൂട്ടമായി താമസിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് മഡിവാള. അയ്യപ്പക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല .. , അത് ജാലഹള്ളിയാകട്ടെ, മഡവാളയാകട്ടെ, കൃഷ്ണരാജപുരമാകട്ടെ, മാർക്കറ്റ് ആകട്ടെ ,ജെ.സി.നഗർ ആകട്ടെ .. അങ്ങനെ അങ്ങനെ.. കഴിഞ്ഞ തലമുറയിൽ ഇവിടെ എത്തുകയും ഈ മണ്ണിൽ വേരുറപ്പിക്കുകയും ചെയ്ത മലയാളികളെ നിങ്ങൾക്ക് ജാലഹള്ളി – പീനിയ മേഖലക്ക് ചുറ്റുമായി കാണാം. എല്ലാവർക്കും വളരാനുള്ള സൗകര്യങ്ങൾ മാത്രം നൽകിയ ഈ നഗരത്തിൽ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുന്ന മലയാളികളെ…

Read More

വേദനസംഹാരി ലഹരിക്കയി കുത്തിവെച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമ അറസ്റ്റിൽ

ബെംഗളൂരു: വേദനസംഹാരി ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെച്ചതിനെത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഗുളിക കൂടുതൽ അളവിൽ ശരീരത്തിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജാജി നഗറിലെ മൻദീപ് ഫാർമസി ഉടമ മനീഷ് കുമാറാണ് അറസ്റ്റിലായത്. രാജാജി നഗർ സ്വദേശികളായ ഗോപി (27), അഭിലാഷ് (23) എന്നിവരാണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. വേദനസംഹാരിയായ ഗുളിക ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെക്കുകയായിരുന്നു. അവശനിലയിലായ സുമന്തി(25)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാർമസി ഉടമയ്ക്കെതിരേ രാജാജി…

Read More

ഇനി കലബുറഗിയിലേക്ക് ദൂരം വെറും ഒരു മണിക്കൂർ !

ബെംഗളൂരു: സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിൽ ഒന്നായ കലബുർഗി ( പഴയ ഗുൽബർഗ്ഗ) ഇന്ത്യയുടെ വ്യോമയാന ഭൂപടത്തിൽ ഇടം പിടിച്ചു. 740 ഏക്കറിൽ 230 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു രണ്ടാം നിര നഗരങ്ങളിലും വിമാനത്താവളങ്ങൾ തുറന്ന് ഐടി അനുബന്ധ വ്യവസായങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഹൈദരാബാദ് കർണാടക മേഖല എന്നറിയപ്പെട്ടിരുന്ന കലബുർഗി ഉൾപ്പെടുന്ന കല്യാണ കർണാടകയുടെ വികസനത്തിന് തടസ്സമായത് തുടർച്ചയായ വരൾച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പിന്നോക്കം നിൽക്കുന്ന 114 താലൂക്കുകളിലും 29 എണ്ണവും ഈ…

Read More
Click Here to Follow Us