ബെംഗളൂരു : ഇകൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റാകാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബി.ബി.എം.പി. ദിനം പ്രതി 10 കിലോയിൽ അധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന സംഭവം ശ്രദ്ധയിൽ പെട്ടതിനാലാണ് പിഴ. പരിസര വാസിയുടെ പരാതിയെ തുടർന്ന്സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും, മെഡിക്കൽ ഓഫീസറും ചേർന്നാണ് ബെല്ലണ്ടൂരിലെ അംബിളി നഗറിലുള്ള ഓഫീസിൽ പരിശോധന നടത്തിയത്. കമ്പനിയുടെ പുറകുവശത്ത് ജീവനക്കാർ പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ തെളിവ് ലഭിച്ചു. ” ഇത്രയും വലിയ കോർപറേറ്റ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് ,മാലിന്യ നിർമ്മാർജനത്തിൽ…
Read MoreDay: 29 November 2019
യാത്രകളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതിരിക്കാർ കാർ യാത്രക്കാർക്ക് ചവറ്റ് കൊട്ടകൾ സമ്മാനിച്ച് പിപീ..പെപേ..പൊപോം.. ബ്രൂം എന്ന വാട്സാപ്പ് കൂട്ടായ്മ.
ബെംഗളൂരു : വിദ്യാഭാസം, കച്ചവടം, തൊഴിൽ സംബന്ധമായി ആയിരങ്ങളാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയുന്നത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ, സ്വകാര്യ ബസിലെ അമിത നിരക്ക് ,കേരള ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബസ് ഓടുമോ എന്ന് കെ.എസ്.ആർ.ടി.സിക്ക് പോലും ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥ . നാല് പേർക്ക് കാറിൽ സുഖമായി യാത്രചെയ്യാൻ ടോൾ ഉൾപ്പെടെ മൂവായിരം രൂപയിൽ താഴെ മാത്രേ ചിലവ് വരുന്നുള്ളു ഇവയെല്ലാം കണക്കിലെടുത്ത് കാറിൽ യാത്ര ചെയുന്ന നിരവധി പേരുണ്ട്. യാത്രകളിൽ പലപ്പോഴും വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഭക്ഷണം,ചോക്ലേറ്റുകൾ,സ്നാക്സുകൾ…
Read Moreമടിവാളയില്‍ സ്ഫോടനം;5 പേര്‍ക്ക് പരിക്ക്.
നഗരത്തിലെ മടിവാളയില്‍ സ്ഫോടനം.നാല് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ ആണ് സ്ഫോടനം ഉണ്ടായത്. 5 ശാസ്ത്രജ്ഞന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവുവും സൗത്ത് ഈസ്റ്റ് ഡി.സി.പി ഇഷാ പന്തും അടക്കം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ അതിലൊന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. സജീവമായ 9 ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ ഒന്നു പൊട്ടിത്തെറിക്കുകയായിരുന്നു.
Read Moreകുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്!!
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്. ഡി. കുമാരസ്വാമിയ്ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. കോടതി നിർദേശ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അപകീർത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ മന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി 23 രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മുൻ ബെംഗളൂരു പോലീസ്…
Read Moreയശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനേയും മെട്രോ സ്റ്റേഷനേയും നേരിട്ട് ബന്ധിപ്പിക്കുന്ന മേൽപ്പാലം വരുന്നു.
ബെംഗളൂരു : യശ്വന്തപുര റെയിൽവേ സ്റ്റേഷൻ , നമ്മ മെട്രോ സ്റ്റേഷനുകളുടെ ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേയും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ ധാരണയായി. 200 മീറ്റർ നീളമുള്ള കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം 6 മാസംകൊണ്ട് പൂർത്തിയാകും. സിസിടിവി ക്യാമറകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചി മുറികൾ തുടങ്ങിയ സൗകര്യമുള്ള മേൽപ്പാലത്തിന് 15 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
Read Moreമോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലീം വോട്ടർമാരോട് ആഹ്വാനം ചെയ്ത് ശിവാജി നഗർ മുൻ എം.എൽ.എ റോഷൻ ബേഗ്.
ബെംഗളൂരു : ബി ജെ പിയെ പിന്തുണച്ച് മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലിം വോട്ടർമാരോട് ആഹ്വാനംചെയ്ത് ശിവാജി നഗറിലെ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് എംഎൽഎ റോഷൻ ബേഗ്. ബേഗിന് ബിജെപി എം എൽ സി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹം നിലനിൽക്കെയാണ് ശിവാജി നഗറിലെ ബിജെപി സ്ഥാനാർഥി എം ശരവണക്ക് വേണ്ടി തുറന്ന ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിൽ നിന്ന് പുർണ മുക്തി നേടാത്ത മുസ്ലിം സമുദായത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും റോഷൻ ബേഗ് കൂട്ടിച്ചേർത്തു.
Read Moreപശ്ചിമഘട്ടത്തിലൂടെയുള്ള ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ശിശിലയെയും ചിക്കമഗളൂരുവിലെ ബൈരപുരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’. പശ്ചിമഘട്ടത്തിന്റെ പ്രധാനഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ പരിസ്ഥിതിവാദികളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഹൈവേയ്ക്കായി ബദൽപാത കണ്ടെത്തണമെന്നും നിർദിഷ്ടസ്ഥലത്ത് സർവേയോ മറ്റു നിർമാണപ്രവർത്തനങ്ങളോ പാടില്ലെന്നും ആവശ്യപ്പെട്ട് ചിക്കമഗളൂരു സ്വദേശി വിനയ് മാധവാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് പ്രദീപ് സിങ് യെരൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‘സ്റ്റേ’ ഉത്തരവു പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ, റോഡ് ഗതാഗത മന്ത്രാലയം, സംസ്ഥാനസർക്കാർ, വനംവകുപ്പ്, ദേശീയപാതാ അതോറിറ്റി…
Read Moreഎം.എല്‍.എ ഹണിട്രാപ്പില്‍ കുടുങ്ങിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ!!
ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവരില്‍ രണ്ടു പേര് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അറസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല.യുവതീകളുമായി എം.എല്‍.എയുടെ ലൈംഗിക സംഭാഷണങ്ങള്‍ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു. പ്രശസ്തരെ ലക്ഷ്യമിട്ട് കോടികള്‍ തട്ടാനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പെണ്‍കെണി വലകളുടെ വ്യക്തമായ…
Read Moreനാടകകലക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകളെ അനുമോദിച്ച് സർഗ്ഗധാര.
ബെംഗളൂരു : നാടകകലയ്ക്ക് സമഗ്ര സംഭാവന നൽകിയ ബെംഗളൂരു മലയാളികളായ കമനീധരൻ ,പി .ദിവാകരൻ ,എം .എ .കരിം,ജോസഫ് മാത്യു എന്നിവരെ സർഗധാര സാംസ്കാരിക സമിതി അനുമോദിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ ബഹുഭാഷാനാടകങ്ങളിലും നിരവധി കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മുതിർന്ന അഭിനേത്രിയായ കമനീധരൻ മമ്മിയൂർ സ്വദേശിനിയാണ്. ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ള വടകര സ്വദേശിയായ ദിവാകരൻ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനാണ് . ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജാലഹള്ളി എന്റർട്രെയ്ന്മെന്റ് തിയേറ്റേഴ്സിന്റെ (ജെറ്റ്) പ്രധാന സംഘാടകനായിരുന്ന എം.എ .കരിം നിരവധി നാടകങ്ങൾക്ക് ശബ്ദവും…
Read More