ബെംഗളൂരു : ബന്നാർഘട്ട റോഡിന് സമീപമുള്ള ഹുളിമാവു തടാകത്തിലെ ബണ്ട് തകർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ബി.ടി.എം.ലേഔട്ടിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശാരദ വിദ്യാ നികേതൻ സ്കൂൾ ,ബിലേക്കഹളളി നാനോ ആശുപത്രി, കൃഷ്ണ നഗര, ശാന്തി നികേതൻ, ഹുളിമാവു ലേഔട്ടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
തടാകം വൃത്തിയാക്കുന്നതിനിടയിലാണ് ബണ്ട് തകർന്നത് എന്നാണ് ആദ്യ വിവരം.
ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ദേശീയ ദുരന്ത നിവാരണ സേന ആളുകളെ വീടുകളിൽ നിന്ന് രക്ഷിച്ച് സമീപത്ത് ഹുളിമാവിൽ ഉള്ള ബാഡ്മിൻറൻ കോർട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ബെംഗളൂരു സിറ്റി കമ്മീഷണർ ഭാസ്കർ റാവു, ബി ബി എം പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ട് ദുരന്ത നിവാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
താഴ്ന്ന പ്രദേശത്തുള്ള 300 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.