ബെംഗളൂരു: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍. കേരളത്തിനകത്തും പുറത്തും ‘അഡാര്‍ ലവ്’ എന്ന ചിത്രം പ്രിയയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തു.
പ്രശസ്തിയ്ക്കൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കും താരം പാത്രമായിട്ടുണ്ട്. അങ്ങനെയൊരു വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.
നിരവധി പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ട പ്രിയയ്ക്കെതിരെ വിമര്‍ശനവുമായി കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിലാണ് സംഭവം. പ്രിയയ്ക്കൊപ്പം ജഗ്ഗേഷും വേദിയിലുണ്ടായിരുന്നു. ഇത്രയും പ്രമുഖരായ വ്യക്തികള്‍ക്കൊപ്പം വേദി പങ്കിടാന്‍ എന്തര്‍ഹതയാണ് പ്രിയയ്ക്കുള്ളതെന്നാണ് ജഗ്ഗേഷ് ചോദിക്കുന്നത്.
പ്രിയയില്‍ നിന്നും യാതൊരു വിധ സംഭാവനകളും രാജ്യത്ത് നിന്നും ലഭിച്ചിട്ടില്ല എന്നാണ് ജഗ്ഗേഷ് പറയുന്നത്. പ്രിയ എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയോ അല്ല. അനാഥരെ പോറ്റി വളര്‍ത്തിയ മദര്‍ തെരേസയുമല്ല. ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്. – ജഗ്ഗേഷ് പറയുന്നു.
നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മാലനന്ദ സ്വാമിജിയ്ക്കും ഒപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. നിരവധി പ്രതിഭകള്‍ക്ക് മുന്‍പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? -ജഗ്ഗേഷ് കുറിച്ചു.
ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.