ഇന്ന് മുതൽ 4 ദിവസത്തേക്ക് മെട്രോ സർവ്വീസ് ഭാഗികമായി തടസപ്പെടും.

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഭാഗമായി ഗ്രീൻ ലൈനിൽ രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി.റോഡ്) ഇന്ന് മുതൽ 17 വരെ അടച്ചിടും.

ബൊമ്മസാന്ദ്രയിൽ നിന്ന് തുടങ്ങുന്ന യെല്ലോ ലൈൻ പാതയുമായി ആർ.വി.റോഡ്സ്റ്റേഷൻ കൂട്ടിയിണക്കുന്ന ഭാഗമായാണിത്.

ഇന്ന് പുലർച്ചെ അഞ്ചുമുതൽ 17 രാത്രി 11 മണിവരെയാണ് സർവീസുകൾ പൂർണമായി നിർത്തി വയ്ക്കുന്നത്.

ആർ.വി.റോഡ് -യെലച്ചനഹള്ളി പാതയിലേയും ബയപ്പനഹള്ളി – മൈസൂർ റോഡ് ട്രെയിൻ സർവീസുകളെ ബാധിക്കുകയില്ല.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

യെലച്ചന്നഹളളി -നാഗസാന്ദ്ര പാതയിൽ 18 പുലർച്ചെ 5 മുതൽ ട്രെയിൻ സർവീസ് പൂർണതോതിൽ പുനരാരംഭിക്കും.

അടച്ചിടുന്ന നാലു ദിവസവും ആ റോഡ് സ്റ്റേഷനിൽ നിന്ന് ബനശങ്കരി ജെ പി നഗറിലെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ബിഎംടിസി സ്പെഷ്യൽ ബസ് സർവീസ് നടത്തും.

വെളുപ്പിന് 5: 30 മുതൽ രാത്രി 11.45 വരെയാണ് ബി എം ടി സി ബസ് സർവീസുകൾ 17 രാവിലെ 6: 30 നാണ് ബസ് സർവീസുകൾ ആരംഭിക്കുക .

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

ബൊമ്മസാന്ദ്രയിൽനിന്നും ആരംഭിച്ച ഇലക്ട്രോണിക് സിറ്റി, സിൽക്ക്  ബോർഡ്, ജയദേവ, ബി.ടി.എം വഴിയാണ് ആർ.വി. റോഡിലേക്ക് എത്തുന്നത്.

ഇവിടെ ഇറങ്ങി വേണം യാത്രക്കാർ ഗ്രീൻ ലൈനിൽ പ്രവേശിക്കാൻ .

2020ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രതീക്ഷ പ്രകടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts