വാഹനങ്ങൾ കത്തിച്ച് പണംതട്ടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് വെടിവെച്ച് പിടികൂടി!!

ബെംഗളൂരു: വാഹനങ്ങൾ കത്തിച്ച് പണംതട്ടാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് വെടിവെച്ച് പിടികൂടി!! ടി. ദാസറഹള്ളിയിൽ വ്യവസായി ആർ. ശ്രീനിവാസയുടെ മൂന്നുനില വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കും മൂന്നു സ്കൂട്ടറുകളുമാണ് ഇവർ കത്തിച്ചത്. ബി.ജെ.പി.യുടെ പ്രാദേശിക നേതാവും ജല ശുദ്ധീകരണ യൂണിറ്റിന്റെ ഉടമകൂടിയാണ് ശ്രീനിവാസ്.

വ്യവസായിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ് (23), മുഹമ്മദ് ബേസിത് (23) എന്നിവരാണ് പിടിയിലായത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

രാത്രി ഒരുമണിയോടെയാണ് തീകൊളുത്തിയ ശേഷം ഇവർ കടന്നുകളഞ്ഞത്. തുടർന്ന് ശ്രീനിവാസിനെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും 50 ലക്ഷം രൂപ തന്നില്ലെങ്കിൽ ഓഫീസും ജലശുദ്ധീകരണ പ്ലാന്റും കാറുകളും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശ്രീനിവാസിന്റെ പരാതിയെ തുടർന്ന് ഡി.സി.പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിറ്റേദിവസം രാവിലെ ആചാര്യ പി.യു. കോളേജിന് സമീപം പ്രതികളെ കണ്ടെത്തി.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

പിടികൂടാൻ ശ്രമിച്ചപ്പോൾ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനാൽ ഇൻസ്പെക്ടർ ശിവസ്വാമി ഇരുവരുടെയും കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts