ദേശീയ ടീമിൽ ഇടം കിട്ടിയ മലയാളി താരം സഞ്ജു സാംസണിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം.
ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് ബിസിസിഐയെയും ടീം മാനേജ്മെന്റിനെയും വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരിക്കുന്നത് . മോശം ഫോമിലുള്ള പന്തിനു ആവര്‍ത്തിച്ചു അവസരം നല്‍കുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഏറ്റവും ഒടുവിൽ കളിച്ച നാല് ട്വന്റി20 ഇന്നി൦ഗ്സുകളിൽ പന്തിന്റെ പ്രകടനവും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ചെയ്യേണ്ട കാര്യങ്ങളെന്ന പേരിൽ ബിസിസിഐയെ ട്രോളിയും ഒട്ടേറെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീമിലെത്താൻ സഞ്ജു സാംസണെന്ന പേര് ‘സഞ്ജു സാംസിങ്’ എന്നു മാറ്റണമെന്നാണ് ഒരു ആരാധകന്റെ നിർദ്ദേശ൦.
ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ സഞ്ജു ചില കാര്യങ്ങള്‍ ചെയ്യണമെന്നാണ് മറ്റൊരു ആരാധകന്റെ കണ്ടെത്തല്‍. ശരീരം നിറയെ ടാറ്റൂ, ഡയമണ്ട് കടുക്കന്‍, കാമുകിയായി സിനിമാ താരം, വര്‍ണശബളമായ മുടി,
അംബാനി സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ സജീവ അംഗത്വം എന്നിവയാണ് ആ കാര്യങ്ങള്‍.
പ്ലേയി൦ഗ് ഇലവനില്‍ സ്ഥാനം കിട്ടിയില്ലെങ്കിലും മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.
നാഗ്പുരിൽ നടന്ന മൂന്നാം ട്വന്റി20യിൽ 30 റൺസിനു ജയിച്ച ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു. പലതവണയായി മൂന്നു വട്ടം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ രാജ്യാന്തര തലത്തിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.