ഒരു മലയാളി ഉൾപ്പടെ ആറു പേർക്ക് ഇൻഫോസിസ് പുരസ്‌കാരം; സ്വർണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും അടങ്ങുന്നതാണ് പുരസ്കാരം

ബെംഗളൂരു: ഒരു മലയാളി ഉൾപ്പടെ ആറു പേർക്ക് ഇൻഫോസിസ് പുരസ്‌കാരം; സ്വർണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും (ഏകദേശം 71 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്കാരം. ഗവേഷണ മേഖലകളിലെ നേട്ടങ്ങൾക്കുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 11-ാം ഇൻഫോസിസ് പുരസ്കാരങ്ങൾ മലയാളിയായ പ്രൊഫ. മനു വി. ദേവദേവൻ ഉൾപ്പെടെ ആറുപേർക്ക്.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ മനു വി. ദേവദേവൻ ഹിമാചൽപ്രദേശിലെ മംഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.) സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസറാണ്. മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് ചരിത്രകാരൻ കൂടിയായ അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്.

എൻജിനിയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ജീവശാസ്ത്രം വിഭാഗങ്ങളിൽ വനിതകളായ സുനിത സരവാഗി, മഞ്ജുള റെഡ്ഡി എന്നിവർക്ക് പുരസ്കാരങ്ങൾ ലഭിച്ചു. സിദ്ധാർഥ മിശ്ര (ഗണിത ശാസ്ത്രം), ജി. മുഗേഷ് (ഭൗതിക ശാസ്ത്രം), ആനന്ദ് പാണ്ഡ്യൻ (സാമൂഹിക ശാസ്ത്രം) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റുള്ളവർ.

2020 ജനുവരി ഏഴിന് ബെംഗളൂരുവിൽ പുരസ്കാരങ്ങൾ നൽകും. നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ മുഖ്യാതിഥിയാകും. പ്രൊഫ കൗഷിക് ബസു, പ്രൊഫ. അരവിന്ദ്, പ്രൊഫ. ശ്രീനിവാസ് കുൽക്കർണി, പ്രൊഫ. അകീൽ ബിൽഗ്രാമി, ഡോ. മൃഗംക സർ, പ്രൊഫ. ശ്രീനിവാസ എസ്.ആർ. വരദൻ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us