കൊച്ചി: സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം.ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്‍റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ ഷെയ്ന്‍ നിഗം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ – ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ…
Read MoreDay: 16 October 2019
തീവ്രവാദ ഭീഷണി രൂക്ഷമായത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന് മാത്രമായി പ്രത്യേക ഭീകരവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കുന്നു.
ബെംഗളൂരു : ഏറിവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിനെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം തീവ്രവാദ വിരുദ്ധ സേന രൂപീകരിക്കാന്‍ തയ്യാറായി കര്‍ണാടക സര്‍ക്കാര്‍. ഈ പുതിയ സേന (എ.ടി.എസ്) നവംബർ 1ന് നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. എൻഐഎയ്ക്ക് സമാന്തരമായാകും എടിഎസ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ സൈബർ സെക്യൂരിറ്റി, ലഹരിമരുന്ന് വിരുദ്ധ സേനകളും ഡപ്യൂട്ടി…
Read More“പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം” – ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!!
“പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം” – ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!! സൗന്ദര്യമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സാച്ചുവിന്‍റെ രസകരമായ മറുപടിയാണ് ചിരിയിലുപരി ചിന്തയിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്. ഈ മാസം 5ന് നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നടന്ന സൗന്ദര്യമല്‍സര വേദിയാണ് പശ്ചാത്തലം. മല്‍സരത്തിന്‍റെ ഭാഗമായുള്ള വിവിധ റൗണ്ടുകളില്‍ ഒന്നായിരുന്നു ചോദ്യോത്തര വേള. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു ജഡ്ജിമാരുടെ ചോദ്യ൦. മോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു…
Read Moreസുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ സലീം ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരെ മാർധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു . സലീംഖാനൊപ്പം സഹായിയും ഒളിവില്‍ പോയിരുന്നു. അതേസമയം മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരും ഒളിവില്‍ ആണ്. #BIGNEWS: An owner of…
Read Moreഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് ഇനി നേരെചൊവ്വെ ശ്വാസം വിടാം!!
ബെംഗളൂരു: നഗരത്തിലെ എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായണിന്റെ ഇടപെടൽ മൂലം ഇലക്ട്രോണിക് സിറ്റി നിവാസികളുടെ ‘ശ്വാസം മുട്ടിച്ചിരുന്ന’ ഖരമാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) മാറ്റി സ്ഥാപിക്കാൻ സാധ്യത. ഇലക്ട്രോണിക് സിറ്റി ഫേസ്-2ലെ ദൊഡ്ഡനാഗമംഗല, ചിക്കനാഗമംഗല, ജിഎസ് പാളയ എന്നിവിടങ്ങളിലുള്ളവരാണ് സമീപത്തെ എസ്ടിപിയിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകിരക്കാനും കഴിയുമെങ്കിൽ പ്ലാന്റ് ഇവിടെ നിന്നു നീക്കാനും ആവശ്യപ്പെട്ട് അശ്വഥ് നാരായൺ ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യ്ക്കു കത്തയച്ചു. പലവട്ടം ചിക്കനാഗമംഗലയിലെ പ്ലാന്റിനെതിരെ പ്രത്യക്ഷ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ വയ്യാത്തതിനാൽ…
Read Moreഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകും:ബി.ജെ.പിക്ക് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.
ബെംഗളൂരു: ഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്ന ഭരണഘടനയേയും അംബേദ്കറിനേയും ചിലർ എതിർക്കുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമിച്ചാൽ രാജ്യത്ത് രക്തചൊരിച്ചിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ ടി നരസിപുരയിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതർക്കും പാവപ്പെട്ടവർക്കും വേണ്ടിയാണ് അംബേദ്കർ പ്രവർത്തിച്ചത്. ജാതിയുടെ പേരിൽ അവസരം നഷ്ടപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്,സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
Read Moreമകള്‍ക്ക് പിന്നാലെ ഡി.കെശിവകുമാറിന്റെ അമ്മയ്ക്കും ഭാര്യക്കും ഇ.ഡി.നോട്ടീസ്.
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മയ്ക്കും ഭാര്യ ഉഷയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി ഗൗരമ്മയോട് ഇന്നും ഉഷയോട് 17നും ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവകുമാറിന്റെ മകൾ ഐശ്വര്യ, സഹോദരനും എംപിയുമായ ഡി.കെ സുരേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. സോളിസിറ്റർ ജനറൽ തുഷാർ തുഷാർ മെഹ്തയ്ക്ക് ഹാജരാകാൻ കഴിയാത്തതിനാലാണ് ഹർജി ഇന്നത്തേക്കു മാറ്റിയത്.…
Read Moreമുന്‍മന്ത്രി ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി;ജഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 25 വരെ നീട്ടി;തീഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.
ബെംഗളൂരു : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ തീഹാർ ജയിൽ വാസം ഇനിയും തുടരും. ഒക്ടോബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനായി ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. മുന്‍പ് തീരുമാനിച്ച പ്രകാരം ഇന്നലെ യായിരുന്നു കസ്റ്റഡി കാലാവധി തീരുന്ന അവസാന ദിവസം,ഇന്നലെ ശിവകുമാറിനെ കോടതിയില്‍ ഹാജരക്കിയതിനു ശേഷം സ്പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ ആണ് കസ്റ്റഡി കാലാവധി ദീര്ഘിപ്പിച്ചത്. അതെ സമയം ശിവകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈ കോടതിയില്‍ വാദം നടന്നു.രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ ജാമ്യം നല്‍കി പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍…
Read Moreയുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ കല്‍തൂണുകള്‍ തകര്‍ന്ന് വീണു.
ബെംഗളൂരു :യുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ വിരൂപാക്ഷ ബാസാറിലെ സാലമണ്ഡപ തൂണുകൾ കനത്ത മഴയെ തുടർന്നു ഞായറാഴ്ച തകർന്നു വീണു. ഹംപി സ്ഥിതിചെയ്യുന്ന ബെള്ളാരി ഹൊസ്പേട്ടിലും സമീപ പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴ തുടരുകയാണ്. വെള്ളം കെട്ടിനിന്നതാണ് തൂണുകൾ വീണതിനു പിന്നിലെന്നു വിരൂപാക്ഷ ക്ഷേത്രത്തിലെ പൂജാരി ശിവ ഭട്ട് പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ അകലെയായാണു വിരൂപാക്ഷ ബാസാർ. വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ ഹംപിയിലെ കൽത്തൂണുകൾ നവീകരിക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സഹായത്തോടെ (ഐഐഎസ്‍സി) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ…
Read Moreകുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തെ ചെറുക്കുന്ന നിയമത്തില്‍ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി കർണാടക;കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമണങ്ങളില്‍ എടുക്കുന്ന കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കും.
ബെംഗളൂരു : കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ (പോക്സോ) സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാർ. കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്(കെഎസ്‌സിപിസിആർ) നിയമത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആകുകയാണ് കർണാടക. പീഡനത്തിന് ഇരയാകുന്ന കുട്ടികളെ ബാധിക്കാത്ത വിധത്തിൽ അതിവേഗം വിചാരണയും വിധിയും നടപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള 5142 പോക്സോ കേസുകളിൽ 1135 എണ്ണവും ബെംഗളൂരുവിൽ നിന്നാണ്. അതേസമയം കോടതികളിൽ ഒഴിഞ്ഞു കിടക്കുന്ന 40 തസ്തികകൾ നികത്തിയിട്ടില്ലെന്നു പോക്സോ മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യവെ ഹൈക്കോടതി…
Read More