സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ 5 വൈദ്യുത മീറ്ററുകളിൽ കൃത്രിമം കാണിച്ചു;വൈദ്യുതി മോഷണം നടത്തിയ മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ ഭാര്യക്ക് 22 ലക്ഷം പിഴ!

ബെംഗളൂരു : വൈദ്യുതി മോഷണത്തിന് മുൻ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയുടെ ഭാര്യ നാഗരത്നമ്മയ്ക്കെതിരെ വിജിലൻസ് കേസ്. 22 ലക്ഷം രൂപ പിഴയും ചുമത്തി. കോൺഗ്രസ് നേതാവും കോലാർ മുൻ എംപിയുമാണ് കെ എച്ച് മുനിയപ്പ. കേന്ദ്ര റെയിൽവേ സഹമന്ത്രി ആയും പ്രവർത്തിച്ചിട്ടുണ്ട്. നാഗരത്നമ്മയുടെ പേരിലുള്ള വ്യാപാര സമുച്ചയത്തിലേക്കുള്ള വൈദ്യുതി മീറ്ററുകളിൽ കൃത്രിമം നടത്തിയാണ് വൈദ്യുതി മോഷണം. ഇവിടുത്തെ വിവിധ ബ്ലോഗുകളിലേക്കുള്ള അഞ്ച് മീറ്ററുകൾ പ്രവർത്തനരഹിതം ആയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വൈദ്യുതി മോഷണത്തിനായി ഇവ തകരാറിലാക്കിയതാണ് എന്ന് കണ്ടെത്തിയത്.

Read More

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ പൂട്ടിച്ച് ബി.ബി.എം.പി.

ബെംഗളൂരു : റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ അടച്ചുപൂട്ടി ബി.ബി.എം.പി. വസന്ത നഗർ മൗണ്ട് കാർമൽ കോളേജ് റോഡിൽ ലിറ്റിൽ പാരമൗണ്ട് റസ്റ്റോറൻറ് ആണ് ബി.ബി.എം.പി ആരോഗ്യവിഭാഗം സീൽ ചെയ്തത്. റോഡരികിൽ മാലിന്യം തള്ളിയത് ബി.ബി.എം.പി കമ്മീഷണർ അനിൽകുമാറിനെ ശ്രദ്ധയിൽപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ നടപടി എടുത്തത്.

Read More

ഇത് കെ.എസ്.ആർ.ടി.സി ബസുകളുടെ ശവപ്പറമ്പ്! ശിവകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ അടക്കം വിവിധ സംഘടനാ പ്രവർത്തകർ തീയിട്ട് നശിപ്പിച്ച ബസുകളുടെ പ്രദർശനമൊരുക്കി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : തന്റെ നേതാവ് അഴിമതിക്കേസിൽ അറസ്റ്റ് ചെയപ്പെടുകയോ മറ്റെന്തെങ്കിലും കാരണത്താൽ സംഘടനകൾ ബന്ദ് പ്രഖ്യാപിക്കുകയോ ചെയ്യുമ്പോൾ ഒരു സാധാരണ പ്രവർത്തകൻ ആദ്യം ചെയ്യുന്നത്, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.ബസിന് കല്ലെറിയുകയോ തച്ചു തകർക്കുകയോ തീയിടുകയോ ആണ്, അതേ സമയം ആ ബസുകൾ വാങ്ങിയതും ഇനി തകർത്ത ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തുനതും താനടക്കം ഉള്ളവർ നൽകുന്ന നികുതിയാൽ നിന്നാണ് എന്ന് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തിടത്തോളം അവൻ ഒരു വെറും സാധാരണ അണിയായി തുടരുകയും ചെയ്യും, തന്റെ നികുതിയിൽ നിന്ന് വാങ്ങിയ വാഹനം സ്വയം തച്ചുതകർക്കുന്നതിലും വലിയ…

Read More

സൂക്ഷിക്കുക! നഗരത്തിൽ ഡെങ്കിപ്പനി പകരുന്നത് വിമാനവേഗത്തിൽ! സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 10000 കവിഞ്ഞു!

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10000 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.നഗരത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബെംഗളൂരു നഗര ജില്ലയിൽ മാത്ര 6515 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.2018ൽ ഇത് 4427 ആയിരുന്നു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ദക്ഷിണ കന്നട ജില്ലയിലെ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം 948 ആണ്. ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് 8 പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

Read More

ഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!!

ബെംഗളൂരു: ഒടുവിൽ പരാതികൾ ഫലംകണ്ടു; അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കുടുങ്ങി ജയനഗര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്!! ജയനഗര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 2.7 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൂടാതെ സ്മാര്‍ട് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും എസിബി പിടികൂടിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് എസിബി റെയ്ഡ് നടത്തിയത്.

Read More

“സർഗ്ഗധാരയുടെ പുതുകാലം,പുതുകവിത”

സർഗ്ഗധാര സാംസ്കാരിക സമിതിയുടെ, “പുതുകാലം പുതുകവിത”, പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്നു. പരിപാടിയിൽ  മുഖ്യാതിഥിയായി എത്തിയ Dr. സോമൻ കടലൂർ, വിഹ്വലതയും വിസ്ഫോടനവും സൃഷ്ടിച്ചുകൊണ്ടാണ്, പുത്തൻകവിത മലയാളക്കരയിലാകെ അലയടിക്കുന്നതെന്നും, എന്നാൽ സമൂഹത്തിലെ അസ്വസ്ഥതകൾ അതിശക്തമായി പ്രതിഫലിക്കുന്നത് അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തപ്പെട്ടവരുടെയും കവിതകളിലാണ് എന്നും സ്വന്തം കവിതകളുടെ ഓളങ്ങൾ മുറിച്ചുനീക്കി, രണ്ടു ഡസനിലേറെ കവികളുടെ അമ്പതോളം പുതുകവിതകൾ ഓർമ്മയിൽ നിന്നും അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ICUഎന്ന ഹ്രസ്വചിത്രം പ്രദർശ്ശി പ്പിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതവും, വിഷ്ണുമംഗലം കുമാർ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. പി.കൃഷ്ണകുമാർ സോമൻ കടലൂരിന് ഉപഹാരം നൽകി.വിജയൻ,ആചാരി,…

Read More

ഡെക്കാൾ കൾചറൽ സൊസൈറ്റി പൂക്കള മൽസരം നടത്തി.

ബെംഗളൂരു :ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കളമത്സരത്തിൽ ആയുഷ്  ബി നായർ ഒന്നാം സ്ഥാനവും റീജ പ്രേമരാജൻ രണ്ടാം സ്ഥാനവും ആഷാ രാജൻ മൂന്നാം സ്ഥാനവും നേടി. ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി സെക്രട്ടറി ജി. ജോയ് അറിയിച്ചു. +91 9845185326 www.deccanculturalsociety.com

Read More

വരുന്നു നഗരശിൽപി”നാട പ്രഭു കെമ്പെഗൗഡ”യുടെ കൂറ്റൻ പ്രതിമ.

ബെംഗളൂരു : “നാട പ്രഭു ” എന്നറിയപ്പെടുന്ന നഗര ശില്പി കെംപെ ഗൗഡയോടുള്ള ആദരസൂചകമായി നഗരത്തിൽ അദ്ദേഹത്തിൻറെ കൂറ്റൻ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പ. http://bangalorevartha.in/archives/4213 ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലാണ് പ്രതിമ സ്ഥാപിക്കുക. 12 മീറ്റർ വരെ ഉയരമുള്ള ഒട്ടേറെ പ്രതിഭകൾ നഗരത്തിലെ പലയിടങ്ങളിലായി നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ നാലിടങ്ങളിൽ കെംപെ ഗൗഡ ടവറുകളും ഉണ്ട്. അതേസമയം വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ ചെലവ്, ഉയരം എന്നിവ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കെംപെ ഗൗഡ വികസന അതോറിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു.വിനോദ സഞ്ചാരികൾക്ക്…

Read More

നിർണായക ഘട്ടങ്ങളിൽ സഖ്യ സർക്കാറിനെ താങ്ങി നിർത്തിയ”ട്രബിൾ ഷൂട്ടറെ” രക്ഷിക്കാൻ ആരുമില്ല!ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി;ചൊവ്വാഴ്ച വരെ ജയിലിൽ തുടരും.

ബെംഗളൂരു :ഹവാലാ പണമിടപാട് കേസിൽ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്‍ച വരെ നീട്ടി. റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. എന്നാൽ, ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദ്ദേശം നൽകി. 2017 ല്‍ ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് എട്ട് കോടിയിലധികം രൂപ…

Read More

ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി!!

നെല്ലൂർ: ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. തീരദേശ സേന, മറൈൻ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ പരിശോധന നടത്തുകയും കർശന നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ട…

Read More
Click Here to Follow Us