ബെംഗളൂരു : ചരിത്ര പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് നാളെ കൊട്ടാര നഗരിയിൽ തുടക്കമാകും.
നാളെ രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരി മലയിൽ നടക്കുന്ന ഉൽഘാടനച്ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എച്ച് എൽ ഭൈരപ്പ വിളക്കിലേക്ക് അഗ്നി പകരും.
ദസറയുടെ ഭാഗമായുള്ള ആചാര ദർബാർ നാളെ അംബവിലാസ് കൊട്ടാരത്തിൽ ആരംഭിക്കും.വോഡയാർ രാജ കുടുംബത്തിലെ ഇപ്പോഴത്തെ അവകാശിയായ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ ഇനി അടുത്ത 10 ദിവസം അധികാര ചിഹ്നങ്ങളോടെ സുവർണ സിംഹാസനത്തിൽ ഉപവിഷ്ടനാകും.
സുവർണ സിംഹാസനം പ്രദർശിപ്പിച്ചിരിക്കുന്ന ദർബാർ ഹാളിന് വൻ സുരക്ഷാ സംവിധാനങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം നഗരത്തിൽ 75 കിലോമീറ്ററോളം ദൂരത്തിൽ ആണ് വൈദ്യുത ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.
നാളെയും 7 നും വിവിധ പൂജകൾ നടക്കുന്നതിനാൽ രാവിലെ 10 മുതൽ 2:30 വരെ അബ വിലാസ് കൊട്ടാരത്തിലേക്ക് സന്ദർശകരെ അനുവദിക്കുന്നതല്ല.8 ന് പൂർണമായും സന്ദർശകരെ നിരോധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.