സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ അതിക്രമമായി കണക്കാക്കാം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചാല്‍ അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് യുവതി ഡല്‍ഹി പൊലീസില്‍ 2014 ല്‍ പരാതി നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്താന്‍…

Read More

കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി

ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും. കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന്…

Read More

ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധം

ബെംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രാമനഗര, മാണ്ഡ്യ, ഹാസൻ ജില്ലകൾക്കാണ് അധികഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മൂന്നു ജില്ലകളിൽനിന്നുള്ള എം.എൽ. എ.മാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ജെ.ഡി.എസ്. സ്വാധീന ജില്ലകളിലേക്ക് അനുവദിച്ച അധികഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ബി.ജെ.പി. രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും മണ്ഡലങ്ങളുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൂന്ന് ജില്ലകൾക്കായി അനുവദിച്ച അധികതുക പിന്നാക്ക ജില്ലകൾക്കായി വീതിച്ചുനൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്തുലിതമായ വികസനത്തിന് എല്ലാ മേഖലകൾക്കും തുക അനുവദിക്കേണ്ടത് ആവശ്യമാണെന്നാണ് ബി.ജെ.പി.യുടെ…

Read More

ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച ബെംഗളൂരു സ്വദേശി പിടിയിൽ.

ബെംഗളൂരു : ചരിത്ര നഗരമായ ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശി അറസ്റ്റിൽ. യെലഹങ്ക ഹാവലഹള്ളി സ്വദേശിയും പാചകക്കാരനും ആയ നാഗരാജ് (45) ആണ് പിടിയിലായത്. സുഹൃത്തുക്കളുമൊത്ത് നാഗരാജ് കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രത്തിനു സമീപത്തെ രണ്ട് കരിങ്കൽ തൂണുകൾ മറച്ചിടുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഹംപിയാലെ കരിങ്കൽ തൂണുകൾ നശിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Read More

യുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒക്ടോബർ 25 ന് തിയേറ്ററിലേക്ക്…

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ റിലീസ് ഒക്ടോബർ 25ന്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ്…

Read More
Click Here to Follow Us