കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി

ബെംഗളൂരു: മൈസൂരു മലയാളികളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാവുന്നു. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16315-16) മൈസൂരുവരെ നീട്ടി റെയിൽവേ ഉത്തരവായി. ആദ്യസർവീസ് ഈ മാസം 26-ന് മൈസൂരുവിൽ ഫ്ലാഗ്ഓഫ് ചെയ്യും.

കൊച്ചുവേളി-മൈസൂരു-കൊച്ചുവേളി എക്സ്പ്രസായിട്ടാവും ഇനി ഈ തീവണ്ടി സർവീസ് നടത്തുക. കഴിഞ്ഞമാസമാണ് മൈസൂരുവിലേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. മൈസൂരു എം.പി. പ്രതാപ് സിംഹയും ഇതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

നിലവിലെ സമയക്രമത്തിൽ മാറ്റമില്ലാതെയാകും സർവീസ്. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നു രാവിലെ 8.35-ന് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും. ഇവിടെനിന്ന് 8.45-ന് പുറപ്പെട്ട് 11.20-ന് മൈസൂരുവിലെത്തുന്ന വിധമായിരിക്കും സമയക്രമം. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരിച്ച് മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് വൈകീട്ട് 4.35-ന് ബെംഗളൂരുവിലെത്തും. ഇവിടെനിന്ന് 4.50-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.35-ന് കൊച്ചുവേളിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts