ബെംഗളൂരു : രക്ഷിതാക്കളെല്ലാവരും തങ്ങളുടെ മക്കളെ ഈ നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കുന്നത് അവർ ഉന്നത വിദ്യാഭ്യാസം നേടി നല്ല നിലയിൽ എത്തണമെന്ന ആഗ്രഹത്തോടെയും വളരെയധികം പ്രതീക്ഷകളോടെയുമാണ്, ഇതിൽ നല്ലൊരു ശതമാനം രക്ഷിതാക്കളും തങ്ങളുടെ മക്കൾ ഈ നഗരത്തിൽ എന്താണ് ചെയ്യന്നതെന്നോ എങ്ങനെ ജീവിക്കുന്നു എന്നോ ശ്രദ്ധിക്കാറില്ല, പലപ്പോഴും ഒരു “ഒത്ത സാമൂഹിക-ദേശീയ ദുരന്ത”മായി തങ്ങളുടെ മക്കൾ മാറിയതിന് ശേഷം മാത്രമേ ഇത്തരം വാർത്തകൾ അവർ അറിയാറുള്ളൂ, പലപ്പോഴും സമയം വളരെ വൈകിയിട്ടുണ്ടാവും, നഗരത്തി സ്ഥിരം ആവർത്തിക്കുന്ന ഇത്തരം ജീവിത പരമ്പരകളുടെ ഏറ്റവും പുതിയ എപ്പിസോഡ്…
Read MoreDay: 6 September 2019
പോണ്‍ ചിത്രം കാണുന്നത് രാജ്യദ്രോഹ കുറ്റമല്ല!!
ബെംഗളൂരു: നിയമസഭയില്‍ പോണ്‍ ചിത്രം കണ്ട സഹപ്രവര്‍ത്തകനെ സംരക്ഷിച്ച് ബിജെപി മന്ത്രി. നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ ന്യായീകരിച്ചാണ് കര്‍ണാടക നിയമ മന്ത്രി ജെ.സി മധുസ്വാമി രംഗത്തെത്തിയത്. നിയമസഭയിലിരുന്ന് പോണ്‍ ചിത്രം കാണുന്നത് “രാജ്യദ്രോഹ” കുറ്റമല്ല. ധാര്‍മ്മികമായി പരിശോധിച്ചാല്‍ അത് കാണാന്‍ പാടില്ല പക്ഷെ അതൊരു രാജ്യദ്രോഹകുറ്റമല്ല. യാദൃശ്ചികമായി ഒരു വീഡിയോ കാണുന്നത് വലിയ തെറ്റല്ല, മധുസ്വാമി പറഞ്ഞു. നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ യെദ്ദ്യൂരപ്പ തന്‍റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി…
Read Moreരാജ്യം ആകാംഷയുടെ മുള്‍മുനയില്‍; ആ 15 മിനിട്ടുകള്‍ നിര്‍ണായകം..
ബെംഗളൂരു: രാജ്യം ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്, ഏവരും കാത്തിരിക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടിയാണ്. ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുമ്പോള്‍ ചരിത്ര വിജയം നേടി ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍ ഇടം നേടും… ആ മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഏവരും. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ അഭിമാന നേട്ടത്തിലേയ്ക്കാണ് ചുവടുവെക്കുന്നത്. എന്നാല്‍ അതുവരെയുള്ള നിമിഷങ്ങള്‍ ഉത്കണ്ഠയുടേതാണ്. ‘എല്ലാവരെയും പോലും ഞാനും ഏറെ ആകാംഷയിലാണ്. ആ…
Read Moreസംസ്ഥാനത്ത് യുവ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു; ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി
ബെംഗളൂരു: സംസ്ഥാനത്ത് യുവ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു. ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. 2009 ബാച്ച് ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തിലാണ് രാജിവെച്ചത്. തമിഴ്നാട് സ്വദേശിയാണ് രാജിവെച്ച ശശികാന്ത് സെന്തില്‍. ഇദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിക്കുകയായിരുന്നു. മുന്‍കാലങ്ങളില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുന്നുവെന്ന് സെന്തില്‍ തന്റെ രാജിക്കത്തില്‍ കുറിച്ചു. ‘വൈവിധ്യമാര്‍ന്ന നമ്മുടെ ജനാധിപത്യം അടിസ്ഥാന ഘടകങ്ങള്‍ മുന്‍കാലങ്ങളില്ലാത്ത തരത്തില്‍ സന്ധി ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തോന്നലിലാണ് താന്‍…
Read Moreചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും 70 കുട്ടികളും ഇന്ന് നഗരത്തിൽ.
ബെംഗളൂരു: സോഫ്റ്റ് ലാൻഡിംഗിനൊരുങ്ങി ചന്ദ്രയാൻ-2. ലൂണാർ സോഫ്റ്റ് ലാൻഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ഇന്ത്യൻ ജനതയും ലോകവും വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവിൽ ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. ഇത് വരെയുള്ള കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്. പക്ഷേ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള 38 ശ്രമങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം…
Read Moreഇന്ത്യയും ഐ.എസ്.ആർ.ഒ.യും അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ
ബെംഗളൂരു: ലോകം ആകാംഷപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള്‍ മാത്രം. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പുലര്‍ച്ചെ 1.45 നാണ് ഇസ്റോ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ബംഗളുരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിലെത്തും. കാര്യമായി സൂര്യപ്രകാശം എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ലോകത്തിലെ ആദ്യ പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്. അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രനില്‍നിന്ന് 35 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡറിനെ…
Read Moreരാമനഗര, കനകപുര ജില്ലകൾ സ്തംഭിപ്പിച്ച് ഡി.കെ. ശിവകുമാറിന്റെ അനുയായികൾ; ബെംഗളൂരുവിൽ കോൺഗ്രസിന്റെ പ്രതിഷേധപ്രകടനം
ബെംഗളൂരു: ശിവകുമാറിന്റെ മണ്ഡലമായ കനകപുര ഉൾപ്പെടുന്ന രാമനഗരയിൽ രണ്ടാംദിവസവും ബന്ദ് പൂർണം. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രാമനഗര, കനകപുര ജില്ലകളിേലക്കുള്ള കർണാടക ആർ.ടി.സി. സർവീസുകളും മുടങ്ങി. അനുയായികളായ പാർട്ടിപ്രവർത്തകർ പ്രതിഷേധറാലി നടത്തി. കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. വാഹനങ്ങൾ തടഞ്ഞവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ബെംഗളൂരുവിൽ നടന്ന പ്രതിഷേധപ്രകടനത്തിന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു നേതൃത്വംനൽകി. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി. രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി. നേതാക്കൾക്കെതിരേ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തയ്യാറാവുന്നില്ലെന്നും അദ്ദേഹം…
Read Moreകെട്ടിടത്തിന് മുകളിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ പത്തോടെ യെലഹങ്ക മാരസാന്ദ്രയിലെ അപ്പാർട്ട്മെൻറ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തൃശ്ശൂർ ചന്ത്രാപ്പിന്നി സ്വദേശി അസീസിന്റെ മകൻ മുഹമ്മദ് സിൻസിൽ (24) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജൻകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്.ബി.ഐ. ബാങ്കിൽ സെപ്റ്റംബർ ഒമ്പതിന് ജോലിയിൽ പ്രവേശിക്കാൻ എത്തിയതായിരുന്നു സിൻസിൽ. ബംഗളൂരു കെ.എം.സി.സിയുടെ യലഹങ്ക, ഹെബ്ബാൾ ഏരിയയിലെ പ്രവർത്തകർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. എം.എസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിദ. ഒരു സഹോദരിയുണ്ട്.…
Read Moreഇന്നത്തെ കൊച്ചുവേളി ഓണം സ്പെഷൽ തീവണ്ടിയിൽ ആർ.എ.സി ടിക്കറ്റുകൾ ഇനിയും ലഭ്യമാണ്.
ബെംഗളൂരു : ബുധനാഴ്ച വൈകുന്നേരത്തോടെ മാത്രം ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ച രണ്ട് ഓണം സ്പെഷലുകളിൽ ഇന്ന് ബാനസവാടിയിൽ നിന്ന് 3:40 ന് കൊച്ചുവേളിയിലേക്ക് തിരിക്കുന്ന തീവണ്ടിയിൽ കൂടുതൽ ടിക്കറ്റുകൾ രണ്ട് ദിവസം കൊണ്ട് വിറ്റുതീർന്നു. തിരക്ക് കൂടുന്നതിനനുസരിച്ച് വില കൂടുന്ന തത്കാൽ ട്രെയിൻ ആയിട്ടു കൂടി ഇപ്പോൾ അവശേഷിക്കുന്നത് ആർ.എ.സി സീറ്റുകൾ മാത്രമാണ്. സ്ലീപ്പൽ 165, തേഡ് എസി 14 എന്നിങ്ങനെ യാണ് ആർ.എ സി.യുടെ നില.തിങ്കളാഴ്ചയുള്ള ട്രെയിനിൽ ടിക്കറ്റ് ലഭ്യമാണ്. ആർ.എ.സി (റിസർവേഷൻ എഗയിൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇരുന്ന്…
Read Moreശ്രദ്ധിക്കുക! ഗണേശ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസ്.
ബെംഗളൂരു: ഗണേശോത്സവത്തിന്റെ അവസാന ഘട്ടമായ ഇന്ന് നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസിന്റെ അഡ്വൈസറി. വിഗ്രഹ നിമഞ്ജനത്തിന്റെ പ്രധാന കേന്ദ്രമായ അൾസൂർ തടാകത്തിലേക്ക് 100ൽ അധികം വലിയ ഗണേശ വിഗ്രഹങ്ങൾ എത്താനാണ് സാദ്ധ്യത. യാത്രക്ക് താനി സാന്ദ്ര- നാഗവാര റോഡ് ഒഴിവാക്കുന്നതാണ് നല്ലത്.പെരിയാർ സർക്കിൾ, പോട്ടറി റോഡ്, എം എം റോഡ്, സിന്ധി കോളനി, ആ സെ റോഡ് തുടങ്ങിയവ ഒഴിവാക്കുക. താനി സാന്ദ്ര-നാഗവാര റോഡ് ഒഴിവാക്കുന്നതിന് ഹെന്നൂരിലേക്കുള്ള വാഹനങ്ങൾ ലിംഗരാജപുരം – ഡേവിസ് റോഡ് വഴി ശിവാജി നഗറിലേക്ക് തിരിച്ച്…
Read More