“ഹാരോഹളളിയിൽ ചന്ദ്രയാൻ”റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഒരു കലാകാരന്റെ പ്രതിഷേധം ഇങ്ങനെ!

ബെംഗളൂരു : ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 അടുത്ത ദിവസങ്ങളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.അതേ സമയം കലാകാരനായ ബാദൽ നഞ്ജുണ്ട സ്വാമിയുടെ പ്രതിഷേധം ചന്ദ്രയാനായി പറന്നിറങ്ങിയത് നഗരത്തിലെ ഹാരോഹള്ളിയിൽ.

കഴിഞ്ഞ ശനിയാഴ്ച യശ്വന്ത് പൂർ നിയമസഭാ മണ്ഡലത്തിലെ തുംഗ നഗർ ,വിശ്വനീടം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ റോഡിൽ ബഹിരാകാശ സഞ്ചാരിയെ കണ്ട് ആദ്യമെന്ന് ഞെട്ടി. പിന്നീടത് സ്വാമിയുടെ ഇൻസ്റ്റലേഷനാണ് എന്ന് തിരിച്ചറിഞ്ഞതോടെ തദ്ദേശവാസികൾ എല്ലാം സഹായിക്കാൻ കൂടെ ചേർന്നു.

ഹാരോഹള്ളിയിലെ റോഡിന്റെ ശോചനീയ അവസ്ഥ കാൻവാസ് ആക്കിക്കൊണ്ടാണ് സ്വാമിയുടെ സൃഷ്ടി പിറന്നത്, ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട നടൻ പൂർണചന്ദ്ര മൈസൂർ റോഡിലൂടെ മെല്ലെ നടന്നു നീങ്ങി. ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ഇറങ്ങിയത് പോലെ തന്നെ.

“പ്രദേശവാസികൾ തന്നോട് വളരെയധികം സഹകരിച്ചു ചിലർ ഗതാഗതം നിയന്ത്രിച്ചു ചിലർ നിറങ്ങൾ കലർത്താൻ വെള്ളം കൂടി നൽകി” സ്വാമി പറഞ്ഞു.

“റോഡിലെ കുഴിയിൽ വീണ് ഒരു സ്ത്രീ ബൈക്കിൽ നിന്ന് തെറിച്ച് അപകടത്തിൽ പെടുന്നത് എനിക്ക് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്, അതുകൊണ്ടാണ് ഇത്തരം ഒരു ശ്രമത്തിന്റെ ഭാഗമായത് “അഭിനേതാവ് പൂർണ ചന്ദ്ര മൈസൂർ അറിയിച്ചു.

2017ൽ നഗരത്തിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിന് സമീപം കാമരാജ് റോഡിലെ കുഴിയിൽ സ്വാമി മത്സ്യകന്യകയെ സൃഷ്ടിച്ച് പ്രതിഷേധിച്ചത് വാർത്തയായിരുന്നു.

http://bangalorevartha.in/archives/7854

സാമൂഹിക പ്രതിബന്ധതയോടെയുള്ള ഇൻസ്റ്റലേഷനുകൾ തയ്യാറാക്കി സമൂഹത്തിലെ വിഷയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന സ്വാമി ഇതിനകം 25 ൽ അധികം ഇത്തരം നിർമിതികൾ നടത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us