ബെംഗളൂരു : കന്നടയിലും അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട സൂപ്പർ ഹിറ്റ് സിനിമ കെ.ജി.എഫിന്റെ രണ്ടാം ഭാഗം കർണാടക കോലാറി ലെ സയനൈഡ് ഹിൽസിൽ ചിത്രീകരിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി.
സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റ്പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്ന് ആരോപിച്ച് പ്രദേശവാസി സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇത് .
അതേസമയം ഇവിടെ ചിത്രീകരണം തീരാറായി എന്നും പ്രശ്നം നിയമപരമായി പരിഹരിച്ചശേഷം ശേഷിച്ച ഭാഗം ഷൂട്ടിങ്ങിനായി തിരിച്ചെത്തുമെന്നും നിർമ്മാതാവ് കാർത്തിക ഗൗഡ പറഞ്ഞു.
ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുള്ളൂ വൃക്ഷങ്ങൾ ഇല്ലാത്ത വ രണ്ട പ്രദേശമാണിത് എന്നും കൂട്ടിച്ചേർത്തു.
കോലാർ ഗോൾഡ് ഫീൽഡ്സിൽ സ്വർണ്ണഖനനത്തിന്റെ ഭാഗമായി പുറംതള്ളപ്പെട്ട ടൺകണക്കിന് അവശിഷ്ടങ്ങൾ കാലക്രമേണ അടിഞ്ഞു കൂടി രൂപപ്പെട്ടതാണ് സയനൈഡ് ഹിൽസ്.
സ്വർണ്ണ ഖനനത്തിന് സയനൈഡ് ഉപയോഗിച്ചിരുന്നു അതിനാലാണ് മലകൾക്ക് ഈ പേരു വന്നത്.
നേരത്തെ സിനിമയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോഴും സമാന പ്രതിഷേധം നേരിട്ടിരുന്നു.
കന്നട നടൻ യഷ് നായകനായ സിനിമ കെ ജി എഫ് നെ കുറിച്ച് മോശം ധാരണ പരത്തുന്നു എന്നുപറഞ്ഞ് പൊതുതാൽപര്യ ഹർജി സമർപ്പിച്ച എങ്കിലും സിനിമ റിലീസ് ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.