ബെംഗളൂരു : ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് ഓഫീസിൽ എത്താൻ കഴിയുന്നില്ല എന്ന കാരണത്താൽ പഞ്ചിങ് സമയത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗധയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സംഘടന. നിലവിൽ രാവിലെ 10 മിനിറ്റ് വൈകി എത്തുന്നവർക്ക് വരെ പകുതി ദിവസത്തെ അവധി നഷ്ടപ്പെടാതെ ജോലിയിൽ പ്രവേശിക്കാം, ഇത് അരമണിക്കൂർ ആക്കി നൽകണമെന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആവശ്യം. വിധാൻ സൗദിയിലും വികാസ് സൗദിയുമായി 3500 ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഗതാഗതക്കുരുക്കിന് പുറമേ റോഡുകളുടെ ശോചനീയാവസ്ഥയും വിഐപി വാഹനങ്ങളും വൈകിയെത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡണ്ട് അറിയിച്ചു. വിധാൻസൗധയിൽ മിന്നൽ…
Read MoreMonth: August 2019
കശ്മീരില്‍ ചടുല നീക്കങ്ങൾ, നിരോധനാജ്ഞ, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ
ജമ്മുകശ്മീർ: കശ്മീരില്‍ ചടുല നീക്കങ്ങൾ, നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ. ഞായറാഴ്ച അർധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്. സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിർന്ന കോൺഗ്രസ് നേതാവും ബന്ദിപ്പോര എം.എൽ.എ. ഉസ്മാൻ മജീദും അറസ്റ്റിലായിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കൾ ട്വിറ്ററിലൂടെയാണ് അറസ്റ്റ്…
Read Moreബസോടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കി കെ.എസ്.ആർ.ടി.സി.
ബെംഗളൂരു : ബസ് ഓടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് അലാം സംവിധാനവുമായി കർണാടക ആർടിസി. നിർമ്മിത ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അലാം 500 ദീർഘദൂര ബസ്സുകൾ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന സംവിധാനം ഡ്രൈവറുടെ മനോനില അനുസരിച്ച് മുന്നറിയിപ്പ് നൽകും. ബസ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഭാഗമാണ് ഈ പുതിയ സംവിധാനം. മുംബൈ ആസ്ഥാനമായ സിക്സ്ത് സെൻസ് എന്ന സ്ഥാപനമാണ് അലാം സംവിധാനം ഘടിപ്പിക്കുന്നത് ഇതിൻറെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ ബസ്സുകൾ ലേക്ക് ഇത്…
Read Moreദേവഗൗഡയുടെ കുടുംബാംഗങ്ങളെല്ലാം നിയമസഭയിലേക്ക്;കുമാരസ്വാമിയുടെ ജ്യേഷ്ഠനും,ഭാര്യക്കു ശേഷം മണ്ഡ്യയിൽ എട്ടു നിലയിൽ പൊട്ടിയ മകൻ നിഖിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും;രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വലും നിയമസഭയിലേക്ക്;രണ്ടു പേരും ജയിച്ചാൽ നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി ഉയരും.
ബെംഗളൂരു : കുടുംബാംഗങ്ങളെല്ലാം നിയമസഭയിൽ എത്തിക്കുക എന്നതാണ് ജെഡിഎസ് ദേശീയ പ്രസിഡൻറ് ദേവഗൗഡയുടെ ശ്രമം എന്നാണ് ഏറ്റവും പുതിയ വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ദേവഗൗഡയുടെ മൂത്തമകൻ രേവണ്ണ നിയമസഭാ അംഗവും മുൻ സർക്കാരിലെ മന്ത്രിയുമായിരുന്നു രണ്ടാമത്തെ മകനായ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും പ്രവർത്തിച്ച നിയമസഭ അംഗമാണ്, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്. സ്പീക്കർ അയോഗ്യരാക്കിയ 3എംഎൽഎമാരുടെ ഒഴിവ് ഇപ്പോൾ ജെഡിഎസ് ഭാഗത്തു ഉണ്ട്. അതിൽ രണ്ടിടത്തും ചെറുമകളെ തന്നെ മത്സരിപ്പിച്ച് കർണാടക നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആണ് ദേവഗൗഡയുടെ…
Read Moreസിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന!!
ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഗവണ്മന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുഴയില്‍ ചാടിയ നിമിഷത്തില്‍ തന്നെ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അതിനാലായിരിക്കാം ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മരണസമയത്ത് സിദ്ധാര്‍ത്ഥ ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള…
Read Moreസിദ്ധാര്‍ത്ഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി പൊലീസ്
ബെംഗളൂരു: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി മംഗളൂരു പൊലീസ് അറിയിച്ചു. കാറിനുള്ളിലും പാന്റ്സ് പോക്കറ്റിലുമായിരുന്ന ഫോണുകൾ പരിശോധിച്ചു വരുന്നു. സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ച പൊലീസ് ഇതേ കുറിച്ചുള്ള വിവരം നേരത്തെ പുറത്ത് വിട്ടിരുന്നില്ല. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു. ധരിച്ചിരുന്ന ടി ഷർട്ട് കാണാതായതിനെക്കുറിച്ച് വിശദമായ അന്വേഷണം…
Read Moreമുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ!
ബെംഗളൂരു: മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതിനാലാണ് മേയര്‍ക്കും അധികൃതര്‍ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവില്‍ മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ് പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്. ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദർശിച്ചവേളയിലാണ് മേയർ ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകിയത്. ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് കവർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയർ വിവാദത്തിലകപ്പെടുകയായിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയെന്നും ശിക്ഷയായി പിഴയൊടുക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം മേയർ അഞ്ഞൂറുരൂപ പിഴയൊടുക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഈ നടപടിക്ക് വന്‍…
Read Moreഉപതിരഞ്ഞെടുപ്പ്; കെ.ആർ. പേട്ടിൽ കുമാരസ്വാമിയുടെയും യെടിയുരപ്പയുടെയും മക്കൾ നേർക്കുനേർ!!
ബെംഗളൂരു: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു ചർച്ചകൾ സജീവമായി. മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ജെ.ഡി.എസ്. കെ.ആർ. പേട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കം നടത്തുന്നതായാണ് വിവരം. വിമത എം.എൽ.എ.യായിരുന്ന കെ.സി. നാരായണ ഗൗഡയെ സ്പീക്കർ അയോഗ്യനാക്കിയതിനെ തുടർന്നാണ് കെ.ആർ. പേട്ടിലെ ഉപതിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് ചർച്ചകൾ സജീവമായത്. നിഖിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജെ.ഡി.എസ്. പ്രവർത്തകർക്കിടയിലുള്ളതിനാൽ പാർട്ടി നേതാക്കളുമായി ചർച്ചനടത്തി തീരുമാനിക്കുമെന്ന് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പ് കാര്യങ്ങൾ വിലയിരുത്താൻ കുമാരസ്വാമി കെ.ആർ. പേട്ട് സന്ദർശിച്ച് പ്രാദേശിക നേതാക്കളുമായി ചർച്ചനടത്തും. അതിനിടെ കെ.ആർ. പേട്ടിൽ…
Read Moreഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി!
ബെംഗളൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സുഹൃത്ത് സ്വർണാഭരണങ്ങളുമായി മുങ്ങി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ 2.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ജെ.പി. നഗർ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെപേരിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. രാജരാജേശ്വരി നഗർ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. ജൂൺ ആദ്യ ആഴ്ചയിലാണ് വീട്ടമ്മയ്ക്ക് മഞ്ജുനാഥിന്റെ ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. പിന്നീട് ഇയാൾ വീട്ടമ്മയുമായി നിരന്തരം ചാറ്റിങ് തുടങ്ങി. ഇതിനിടെ ഫോൺ നമ്പറും കൈമാറി. മൂന്നാഴ്ചയ്ക്കുശേഷം ഫോണിൽ വിളിച്ച് സഹോദരി ചില സാമ്പത്തിക ഇടപാടിൽ പെട്ടിരിക്കുകയാണെന്നും 4500…
Read Moreനിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തു; കുമാരസ്വാമി രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരുങ്ങുന്നു!!
ബെംഗളൂരു: നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ദുഷ്ടത നിറഞ്ഞ സർക്കാരിനെ മാറ്റി പരിശുദ്ധമായ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ ഒരുവിഭാഗം മാധ്യമങ്ങൾ വിജയിച്ചെന്നും കുമാരസ്വാമി പരിഹാസസ്വരത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വന്നത് ആകസ്മികമായാണ്. രണ്ട് തവണ മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചു. ഇന്നത്തെ രാഷ്ട്രീയത്തിൽ നല്ല ആളുകൾക്ക് സ്ഥാനമില്ല. രാഷ്ട്രീയത്തിൽ ജാതിഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരേണ്ട. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വികസത്തിനാണ് താന്‍…
Read More