വിമതര്‍ക്ക് തിരിച്ചടി, രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം; സുപ്രീംകോടതി

ന്യൂഡൽഹി: വിമത എംഎൽഎമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പിൽ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാൽ രാജിക്കത്ത് വിശദമായി പരിശോധിക്കാൻ സമയം വേണമെന്നും സ്പീക്കർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്പീക്കർ രാജി സ്വീകരിക്കാൻ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണം, നിയമസഭാ…

Read More

ഓണത്തിന് ട്രെയിൻ ടിക്കറ്റില്ല; ചുരുക്കം സീറ്റുകൾ ഇനി ഈ ട്രെയ്‌നുകളിൽ മാത്രം..

ബെംഗളൂരു: സെപ്റ്റംബർ 11-നാണ് തിരുവോണം. തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും തീവണ്ടികളിൽ ടിക്കറ്റ് ലഭ്യമല്ല. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഓണാവധിക്ക് ഇനി ഒന്നര മാസത്തിലധികം ഉള്ളതിനാൽ നാട്ടിൽ പോകാനുള്ള യാത്രക്കാർ കൂടും. ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്‌പ്രസിൽ മാത്രമാണ് ദിവസവും ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16527) സെപ്റ്റംബർ ഏട്ടിന് 259 സീറ്റ് ലഭ്യമാണ്. രാത്രി 7.30ന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16511) സെപ്റ്റംബർ ഏഴിന് 45 സീറ്റ് ലഭ്യമാണ്. രാത്രി…

Read More

കന്നഡ പാട്ട് പാടിയില്ല;മലയാളി ബാന്റിന്റെ പരിപാടി അലങ്കോലമാക്കി യുവാക്കൾ.

ബെംഗളുരു: മാറത്തഹള്ളി ഫോക്സ് ട്രോട്ട് പബ്ബിൽ കഴിഞ്ഞ 13 ന് ആണ് സംഭവം. സ്ട്രീറ്റ് അക്കാഡമിക് സ് എന്ന ബാൻഡ് ഗ്രൂപ്പ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പാട്ടുകൾ അവതരിപ്പിച്ച് അവസാനിപ്പിക്കാറായപ്പോൾ പബ്ബിലെത്തിയ 3 യുവാക്കൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഇത് ബെംഗളൂരുവാണ് കന്നഡയിൽ ഉള്ള പാട്ടുകൾ കൂടി പാടണമെന്ന് അവർ ആവശ്യപ്പെട്ടു, തങ്ങൾക്ക് കന്നഡ പാട്ടുകൾ അറിയല്ലെന്ന് ടീമംഗങ്ങൾ അറിയിച്ചു, അതോടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. 1999ൽ രൂപീകരിച്ച ബാൻഡ് സംഘത്തിന് ഇത്തരമൊരനുഭവം ആദ്യമാണെന്ന് ബാൻഡ് കോ-ഓർഡിനേറ്റർ വിവേക് രാജഗോപാൽ അറിയിച്ചു.

Read More

വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ!!

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ…

Read More

ജയദേവ മേൽപ്പാലം പൊളിക്കുന്ന ജോലി മാറ്റിവച്ചു!

ബെംഗളൂരു : ബൊമ്മ സാന്ദ്ര – രാഷ്ട്രീയ വിദ്യാലയ, കൊട്ടിഗരെ – ഡയറി സർക്കിൾ മെട്രോ ഇന്റർ ചേഞ്ച് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ജയദേവ മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചിരുന്ന സമയം മാറ്റിവച്ചു. മുൻപ് തീരുമാനിച്ചിരുന്നത് പ്രകാരം ഇന്നലെ മുതൽ മേൽപാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞ് പുതിയ ദിശകളിലൂടെ ഗതാഗതം വഴി തിരിച്ച് വിടേണ്ടതായിരുന്നു. അത് വ്യാഴാഴ്ചയിലേക്ക് മാറ്റി, ട്രാഫിക്കിന കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷമേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക എന്നാണ് മാറ്റത്തിനുള്ള പുതിയ ന്യായീകരണമായി അധികൃതർ പറയുന്നത്.

Read More

ഐ.എം.എ സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റാരോപിതനായ ശിവാജി നഗർ എംഎൽഎ റോഷൻ ബേഗ് മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു;നാടകീയമായി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം.

ബെംഗളൂരു : കഴിഞ്ഞ ദിവസം രാജിവച്ച കോൺഗ്രസ് പാർട്ടിയുടെ ശിവാജി നഗർ എം എൽ എ റോഷൻ ബേഗ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കാൻ ശ്രമിക്കുന്നതിന് മുൻപായി പ്രത്യേക അന്വേഷണ കമ്മീഷന്റെ പിടിയിലായി. കെ സി വേണുഗോപാലിനെ ബഫുൺ എന്ന് വിളിക്കുകയും മറ്റ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിടുകയും ചെയ്ത ബേഗ് ബി.ജെ.പിയിൽ ചേരുമെന്നും അറിയിച്ചിരുന്നു. മുംബൈയിലുള്ള വിമതരുടെ അടുത്തേക്ക് ബി ജെ പിയുടെ സഹായത്തോടെയാണ് ബേഗ് പോകാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു,…

Read More

“ഹൃദയത്തിൽ 3 ബ്ലോക്കുകളുണ്ട്; ഇവിടത്തെ ചികിൽസാ ചെലവ് താങ്ങാൻ കഴിയില്ല;24 മണിക്കൂറിനകം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും”ഐ.എം.എ സമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി”വേദനിക്കുന്ന കോടീശ്വരൻ”മൻസൂർ ഖാൻ.

ബെംഗളൂരു : നാട്ടുകാരെ പറ്റിച്ച് നാട് വിട്ടവർക്കൊക്കെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞാൽ മതിയല്ലോ, താൻ കടമെടുത്തതിനേക്കാൾ അധികം മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കൾ സർക്കാർ സംവിധാനങ്ങൾ പിടിച്ചെടുക്കുകയാണ് എന്ന കിംഗ് ഫിഷർ ഉടമയുടെ കണ്ണീരും കയ്യും നമ്മൾ കണ്ടതാണ്, ജനങ്ങളെ പറ്റിച്ച് നാട് വിട്ട മറ്റൊരു കോടീശ്വരനും ദു:ഖത്തിലാണ്. 2600 ആളുകളിൽ നിന്നായി 3000 കോടിയിൽ അധികം രൂപ തട്ടിച്ച് നാടുവിട്ട ഐ.എം.എ ജ്വല്ലറി എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ മൻസൂർ ഖാൻ ദുബൈയിൽ നിന്ന് തിരിച്ചു വരാൻ തയ്യാറായിരിക്കുന്നു. ” ഞാൻ അസുഖബാധിതനാണ്, ഉടൻ…

Read More

ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു;ബെംഗളൂരു മലയാളിയടക്കം 2 പേർ മരിച്ചു.

ബെംഗളൂരു: സേലം ദേശീയ പാതയിൽ കൃഷ്ണഗിരിക്ക് സമീപം ശൂലഗിരിയിൽ കാർ ലോറിയിലിടിച്ച് മലയാളി യുവാവടക്കം 2 പേർ മരിച്ചു. ഹെന്നൂർ അഗരയിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ബി ഹരീഷും (23) സുഹൃത്തും ബെംഗളൂരു കമ്മനഹള്ളി സ്വദേശി പ്രഭു (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 5 അംഗ സംഘം യാത്ര തിരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ലോറിക്ക് പിന്നിലിടിച്ച കാർ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ഹരീഷ് ആയിരുന്നു കാർ ഓടിച്ചിരുന്ന്, പരിക്കേറ്റ രണ്ട് പേരെ ഹൊസൂർ…

Read More

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍; എതിർത്ത് യെദ്യൂരപ്പ!

ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വസവോട്ടെടുപ്പ് നടത്താന്‍ തീരുമാനം. രാവിലെ 11 മണിയ്ക്കായിരിക്കും വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്പീക്കറാണ് വിശ്വാസ വോട്ടിന്‍റെ തിയതി സഭയെ അറിയിച്ചത്. എന്നാല്‍, വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ എതിര്‍ത്തു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്നതില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, സ്പീ​ക്ക​ര്‍ തങ്ങളുടെ രാ​ജി…

Read More

‘ലിപ് ലോക്ക്’ സീന്‍ ലീക്കായി‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂക്ക’. കേരളത്തിലെ 70 -തോളം തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ലൂക്കയിലെ ചില സീനുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്. വീഡിയോകള്‍ സോഷ്യല്‍ മീ‍ഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത…

Read More
Click Here to Follow Us