വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ!!

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു.

രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us