മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്.ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1942-ല്‍ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. ആന്ധ്രപ്രദേശിലെ കല്‍വാകര്‍ത്തിയില്‍ നിന്ന് 1969 മുതല്‍ നാലുതവണ എംഎല്‍എയായിരുന്നു.

ആദ്യകാലത്ത് കോണ്‍ഗ്രസ്‌ അംഗമായിരുന്ന ജയ്പാല്‍ അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1980ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരേ മേദകില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

തെലങ്കാനയിലെ ചെവല പാര്‍ലമെന്റിനെ പ്രതനിധീകരിച്ച് 15ാം ലോക്സഭയില്‍ അംഗമായിരുന്ന ജയ്പാല്‍ ശാസ്ത്രസാങ്കേതിക വിദ്യാ വകുപ്പ് മന്ത്രിയായിരുന്നു. 1998ല്‍ ഐ.കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്നു. 21 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 2014ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലെത്തിയ ജയ്പാല്‍ ഒന്നാം യുപിഎ സര്‍ക്കാരിലും ഇതേ സ്ഥാനം വഹിച്ചു.

2012 ഒക്ടോബര്‍ 29 മുതല്‍ 2014 മെയ് വരെ ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. ഐ.കെ ഗുജാറാള്‍ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യുപിഎ സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം. വാര്‍ത്താവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts