ബന്ദിപ്പുരിലെ ചാമരാജ്‌നഗറിൽ കടുവ ചത്ത നിലയിൽ!

ബെംഗളൂരു: ബന്ദിപ്പുരിലെ ചാമരാജ്‌നഗറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് സ്വകാര്യ റിസോർട്ടിനുസമീപം കടുവയുടെ ജഡം കണ്ടത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചതാണ് മരണകാരണമെന്നാണ് സംശയം. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. പ്രദേശവാസികളാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. റോഡിൽനിന്ന് രോമങ്ങൾ കണ്ടെത്തിയതും വാഹനത്തിന്റെ ചക്രത്തിന്റെ പാടുകളുമാണ് വാഹനം ഇടിച്ചാണ് കടുവ ചത്തതെന്ന സംശയത്തിനുപിന്നിൽ.

ഏതുതരത്തിലുള്ള വാഹനമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. കൂടുതൽ പരിശോധന നടത്തുന്നതോടെ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. സമീപ പ്രദേശങ്ങളിലെ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളും വനംവകുപ്പ് പരിശോധിക്കും. ഈ വർഷം ബന്ദിപ്പൂരിൽ കണ്ടെത്തുന്ന അഞ്ചാം കടുവയുടെ ജഡമാണിത്.

  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്

ജൂലായ് ആദ്യ ആഴ്ചയിലാണ് ഇതിനുമുമ്പ് ബന്ദിപ്പുരിൽ കടുവയുടെ ജഡം കണ്ടെത്തിയത്. ജൂണിൽ മൂലെഹോളയിൽ നിന്നും മേയിൽ പാർവതി ബെട്ടയിൽ നിന്നും കടുവയുടെ ജഡം വനംവകുപ്പ് കണ്ടെത്തിയിരുന്നു. ജനുവരിയിൽ ബേഗൂർ റേഞ്ചിൽ നിന്നാണ് മറ്റൊരു കടുവയുടെ ജഡം കണ്ടത്. ഇതിൽ മൂന്നു കടുവകൾ ചത്തത് മറ്റു കടുവകളുമായി ഏറ്റുമുട്ടിയാണെന്ന് പിന്നീട് വനംവകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ഒരു കടുവയുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് വിവിധ പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബന്ദിപ്പുരിലൂടെയുള്ള രാത്രിയാത്രാ നിരോധനം പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
[masterslider id="10"]

Related posts

Click Here to Follow Us